ചേമഞ്ചേരി : അന്താരാഷ്ട്ര അറബി ഭാഷാദിനാചരണത്തിൻ്റെ ഭാഗമായി ചേമഞ്ചേരി യു.പി സ്കൂളിൽ സംഘടിപ്പിച്ച അറബിക് എക്സിബിഷൻ ശ്രീശു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ അറബിക് ക്ലബിൻ്റെ നേതൃത്വത്തിലാണ് എക്സിബിഷൻ തയ്യാറാക്കിയത്. കുട്ടികൾ തയ്യാറാക്കിയ വിവിധ ആർട്ട് വർക്കുകളും അക്ഷരങ്ങളും കാലിഗ്രാഫിയും ഏറെ ആകർഷണം നിറഞ്ഞതായിരുന്നു. അറബി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് അറബി ഭാഷാധ്യാപകൻ അബ്ദുൽ റഹീം ഫൈസി കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. ഷരീഫ് വി , ആസിഫ്കലാം, ലാലുപ്രസാദ് , സുഹറ, നസീറ, വിനീത , ഷീജ, ഷംന, സുഹറ, മിദ്ലാജ്, റലീഷ ബാനു, അനൂദ തുടങ്ങിയവർ സംബന്ധിച്ചു. വിവിധ കലാപരിപാടികളും, ഘോഷ യാത്രയും നടന്നു.
Latest from Local News
2025 ഇലക്ഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഏഴിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എടച്ചേരി വത്സലകുമാരി ടീ, കായക്കൊടി
കോഴിക്കോട്: കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (PMMSY) യിൽ ഉൾപ്പെടുത്തി തിക്കോടി ഫിഷ്ലാൻഡിംഗ് സെന്റർ വികസിപ്പിക്കുന്നതിനുള്ള 5 കോടി
കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്കാരത്തിന് അർഹനായ ടി പി നിവേദിന് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചടങ്ങ്
അരിക്കുളം പഞ്ചായത്ത് ഭരണ സമിതിയ്ക്ക് എതിരെ യു.ഡി.എഫ് കമ്മറ്റി സംഘടിപ്പിച്ച കുറ്റവിചാരണയാത്ര തറമലങ്ങാടിയിൽ മുൻ എം.എൽ.എ. പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.







