തദ്ദേശ സ്വയംഭരണ വാർഡ് വിഭജനത്തിൽ സർക്കാരിന് തിരിച്ചടി. എട്ട് നഗരസഭകളിലേയും ഒരു ഗ്രാമപഞ്ചായത്തിലേയും വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. മട്ടന്നൂർ, ശ്രീകണ്ഠാപുരം, പാനൂർ, കൊടുവള്ളി, പയ്യോളി, മുക്കം, ഫറൂഖ്, പട്ടാമ്പി നഗരസഭകളുടെ വിജ്ഞാപന ഉത്തരവാണ് റദ്ദാക്കിയത്. പടന്ന പഞ്ചായത്തിൻ്റേയും വിജ്ഞാപനം റദ്ദാക്കിയിട്ടുണ്ട്.
