കൊയിലാണ്ടി: 2024 ഡിസംബർ 27, 28, 29 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കാനിരിക്കുന്ന സംസ്ഥാന സ്‌പെഷ്യൽ ഒളിമ്പിക്‌സിനെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി നെസ്റ്റ് (നിയാർക്ക്) സ്പെഷ്യൽ സ്കൂൾ കൊയിലാണ്ടി, അഭയം സ്പെഷ്യൽ സ്കൂൾ ചേമഞ്ചേരി, സൗഹൃദ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ കൊയിലാണ്ടി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. 17-12-24 ചൊവ്വാഴ്ച വൈകിട്ട് 3.30ന് നെസ്റ്റ് കൊയിലാണ്ടിയിൽ നിന്ന് ആരംഭിച്ച് കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ സമാപിച്ച റാലി കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ ഫ്ലാഗ് ഓഫ് ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും അദ്ദേഹം വിജയാശംസകൾ നേർന്നു.
വിദ്യാർത്ഥികളും അധ്യാപകരും അനുഭാവികളും ഉൾപ്പെടെ ഇരുന്നൂരിൽ പരം പേർ വിളംബര ജാഥയിൽ പങ്ക് ചേർന്നു. ഭിന്നശേഷി മേഖലയിൽ പൊതുജനങ്ങളുടെ അവ ബോധം വളർത്തിയെടുക്കൽ ലക്ഷ്യമിട്ടുള്ള റാലിക്ക് ശേഷം നടന്ന ഒത്തുചേരലിൽ അശ്വതി. കെ. സ്വാഗതം പറഞ്ഞു.നെസ്റ്റ് ജനറൽ സെക്രട്ടറി മുഹമ്മദ് യൂനുസ് ടി കെ അധ്യക്ഷത വഹിച്ചു. അഭയം ജനറൽ സെക്രട്ടറി സത്യനാഥൻ മാടഞ്ചേരി, കൊയിലാണ്ടി മുനിസിപ്പൽ കൗൺസിലർ ശ്രീ. അസീസ് മാസ്റ്റർ, സൗഹൃദ ബഡ്‌സ് റീഹാബിലിറ്റേഷൻ സെൻ്റർ പി.ടി.എ പ്രസിഡന്റ് ഗിരീഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. നെസ്റ്റ് സ്പെഷൽ സ്കൂൾ ഹെഡ്മിസ്ട്രസ് മനീഷ നന്ദി രേഖപ്പെടുത്തി .
ശ്രീ അബ്ദുള്ള കരുവാഞ്ചേരി, ശ്രീ ബഷീർ ടി പി, ശ്രീ സാലി ബാത്ത, സൈൻ ബാഫഖി, ശ്രീ വട്ടക്കണ്ടി കൃഷ്ണൻ, ശ്രീ. ശശി കോളത്തു, ശ്രീ സുരേഷ് കുമാർ, ശ്രീമതി ബിത എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.
ഭിന്നശേഷിക്കാരായ വ്യക്തികളെ ഉൾക്കൊള്ളാനും ശാക്തീകരിക്കാനും, പ്രാദേശിക സമൂഹത്തിൽ നിന്ന് പിന്തുണ നേടിയെടുക്കാനും വരാനിരിക്കുന്ന സംസ്ഥാന സ്‌പെഷ്യൽ ഒളിമ്പിക്‌സിന് ഊർജം പകരാനും,ഭിന്ന ശേഷി കാരെ ഉൾകൊള്ളാൻ സമൂഹം തയ്യാറാകണമെന്നും റാലി ആഹ്വാനം ചെയ്തു .
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 18 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനെക്കോളജി വിഭാഗം ഡോ : ഹീരാ
തിരുവങ്ങൂർ : ദേശീയ പാത നിർമ്മാണം നടക്കുന്ന തിരുവങ്ങൂരിൽ കാൽ നടയാത്രക്കാർക്കാർക്കും വിദ്യാർത്ഥികൾക്കും നടന്നു പോകാനുള്ള സൗകര്യം ഇല്ലാതായ സംഭവം വലിയ
തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.യു ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നു. നാളെ സംസ്ഥാനത്തെ എല്ലാ
കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും സസ്യശാസ്ത്രത്തിൽ പി എച്ച് ഡി നേടിയ ഡോ. അഖിൽ എം കെ, ചേമഞ്ചേരി, കാഞ്ഞിലശ്ശേരി, മണ്ണാർ കണ്ടി
കൊയിലാണ്ടി: സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി രാജ്യവ്യാപകമായി നടത്തിയ സ്വച്ഛ് സര്വേക്ഷന് 2024-ന്റെ ഫലങ്ങള് പുറത്തുവന്നപ്പോള്, കൊയിലാണ്ടി നഗരസഭ അഭിമാനകരമായ മുന്നേറ്റം