അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ യുഡിഎഫ് ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി മാർച്ചും ധർണയും നടത്തി

അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ യുഡിഎഫ് ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ധർണാസമരം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി.ടി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. വി.പി. പ്രമോദ്, എ.എം.ഹംസ, സി.പി.അലി, അബ്ദുൽ ഷുക്കൂർ, വി.വി ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നടത്തിയ അശാസ്ത്രീയ വാർഡ് വിഭജനം തിരിച്ചറിഞ്ഞ ജനം മറുപടി നൽകുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.