ഗ്രാമപഞ്ചായത്തിൻ്റെ അശാസ്ത്രീയമായ വാർഡുവിഭജനത്തിനെതിരെയും അമിതവൈദ്യുത ചാർജ്ജ് വർദ്ധനവിനെതിരെയും പേരാമ്പ്ര പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പേരാമ്പ്ര ടൗണിലെ മേഞാണ്യം വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ ഡി.സി.സി ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ.പി.റസാക്ക് അദ്ധ്യക്ഷനായിരുന്നു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ടി.കെ.ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി.കെ.സി.രവീന്ദ്രൻ, സുനിൽകുമാർ പി.എസ്, ഇ ഷാഹി, പുതുക്കുടി അബ്ദുറഹിമാൻ, ബാബു തത്തക്കാടൻ, കെ.എം. ദേവി, സൽമ നന്മനക്കണ്ടി, കെ. ജാനു, രേഷ്മ പൊയിൽ. ആർ.കെ രജീഷ് കുമാർ, സി.പി. ഹമീദ് എന്നിവർ സംസാരിച്ചു.
വമ്പൻ വിജയൻ, ശ്രീധരൻ നക്കമ്മൽ, എടത്തും കര ഇബ്രാഹിം ആർ.കെ.മുഹമ്മദ്, പി.ടി.റഹീം, കെ.സി.മുഹമ്മദ്, ആഫിസ് സി.കെ, കെ.എം.ശ്രീനിവാസ് , കെ. പി. മായൻകുട്ടി, ചന്ദ്രൻ പടിഞാറക്കര, വി.കെ.രമേശൻ, മനോജ് ചെറുമോട്ട്, ഇ എം.രാജൻ, ശശി ശിശിരം, സി.മൊയ്തു, സത്താർ മരുതേരി, റാഫി കക്കാട്, ബോബി സുധീഷ്, ബഷീർ പരിയാരം, കെ.പി. യൂസഫ്, എൻ.കെ.അസീസ് രാജീവൻ പാട്ട് പാറ, സി.നാരായണൻ. എന്നിവർ നേതൃത്വം നൽകി.