ശബരിമല തീർഥാടനത്തിനിടെ സ്വാഭാവിക മരണം സംഭവിക്കുന്ന ഭക്തരുടെ കുടുംബങ്ങൾക്ക് ആശ്വാസ ധനം നൽകാൻ പ്രത്യേക നിധി രൂപീകരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്

ശബരിമല തീർഥാടനത്തിനിടെ സ്വാഭാവിക മരണം സംഭവിക്കുന്ന ഭക്തരുടെ കുടുംബങ്ങൾക്ക് ആശ്വാസ ധനം നൽകാൻ പ്രത്യേക നിധി രൂപീകരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്. വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നവരിൽ നിന്നും നിർബ്ബന്ധിതമല്ലാതെ 10 രൂപ വീതം സ്വരൂപിച്ച് നിധി രൂപീകരിക്കാനാണ് ദേവസ്വം ബോർഡ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ മണ്ഡലകാലത്ത് 50 ഓളം പേരാണ് ഹൃദയാഘാതം പോലുള്ള കാരണങ്ങൾ കൊണ്ട് തീർഥാടനത്തിനിടെ മരണപ്പെട്ടത് എന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തേക്കായി ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകാൻ തയ്യാറാവാത്തതിനാൽ ഇത്തരത്തിൽ മരണം സംഭവിക്കുന്നവർക്ക് യാതൊരു ധനസഹായവും ലഭിക്കാറില്ല. ഇത്തരൊരു സാഹചര്യത്തിലാണ് തീർഥാടനത്തിനിടെ സ്വാഭാവിക മരണം സംഭവിക്കുന്നവരുടെ കുടുംബങ്ങൾക്ക് ആശ്വാസധനം നൽകുന്നതിനായി പ്രത്യേക നിധി സ്വരുപിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. പ്രതിവർഷം ശബരിമലയിൽ 60 ലക്ഷത്തോളം ഭക്തർ എത്തിച്ചേരുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഒരാളിൽ നിന്നും 10 രൂപ വീതം ലഭിച്ചാൽ തന്നെ 6 കോടിയോളം രൂപ ലഭിക്കും.

എന്നാൽ 10 രൂപ നൽകാതെയും വെർച്ച്വൽ ക്യു ബുക്ക് ചെയ്യുന്നതിന് തടസമുണ്ടാകില്ല. ഇത്തരത്തിൽ നിധി രൂപീകരിച്ച് തീർഥാടനത്തിനിടെ സ്വാഭാവിക മരണം സംഭവിക്കുന്നവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ആശ്വാസധനം നൽകാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. അടുത്ത തീർഥാടന കാലത്ത് പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

ക്രിസ്‌മസ്-പുതുവത്സര സീസണില്‍ മുംബൈ – തിരുവനന്തപുരം പ്രത്യേക ട്രെയിന്‍ സര്‍വീസുമായി സെന്‍ട്രല്‍ റെയില്‍വേ

Next Story

നന്തിബസാർ പുനത്തിൽ കുഞ്ഞികൃഷ്ണൻ അന്തരിച്ചു

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ