തിക്കോടി പാലൂരിൽ ദേശീയപാത സർവീസ് റോഡിൻ്റെ ഭാഗമായി നിർമ്മിച്ച ഓവുചാലിനു മുകളിൽ ഇട്ട സ്ലാബ് തകർന്നു ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെട്ടു.തിക്കോടി പാലൂർ സ്വദേശി ബാബുവിനാണ് പരിക്കേറ്റത്.ഓവുചാലിന് മുകളിലിട്ട സ്ലാബിന് കനം കുറഞ്ഞത് കാരണം വാഹനങ്ങൾ കയറിയാൽ സ്ലാബ് പൊട്ടുന്ന അവസ്ഥയാണ് .ആവശ്യത്തിന് കമ്പിയോ സിമൻ്റ്റോ ചേർക്കാതെ വളരെ കനംകുറച്ചാണ് സ്ലാബ് വാർത്തിട്ടത്.ഒരു ബൈക്ക് സ്ലാബിനു മുകളിൽ കയറുമ്പോഴേക്കും സ്ലാബ് തകർന്നു വീണാൽ വലിയ വാഹനങ്ങൾ കയറിയാൽ ഉള്ള അവസ്ഥ എന്തായിരിക്കുമെന്നാണ് യാത്രക്കാരുടെ ചോദ്യം.
