ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; എതിര്‍പ്പുമായി പ്രതിപക്ഷം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് ബില്‍ അവതരിപ്പിച്ചത്. ഇതിന് പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ബില്‍ ഭരണഘടനാവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു. വൈവിധ്യങ്ങളെ തകര്‍ക്കുന്ന ബില്ലിനെതിരെ മറ്റു പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി.

എന്നാല്‍ പ്രതിപക്ഷ നിരയില്‍ അനുകൂലിക്കുന്നവര്‍ ഉണ്ടെങ്കില്‍ പറയണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. ബില്‍ പാര്‍ലമെന്ററി സമിതിക്ക് വിടാമെന്ന് അമിത് ഷാ പറഞ്ഞു. ബില്ല് അവതരിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ലോക്‌സഭയിലെ എല്ലാ എംപിമാരും സഭയില്‍ എത്തണമെന്ന് കാട്ടി ബിജെപി ഇന്നലെ വിപ്പ് നല്‍കിയിരുന്നു. എട്ട് പേജുള്ള ബില്ലാണ് ലോക്സഭക്ക് മുമ്പാകെ സമര്‍പ്പിച്ചത്. ഭരണഘടനയുടെ അടിസ്ഥാനഘടനയെ വെല്ലുവിളിക്കുന്നതാണ് ബില്ലെന്ന് കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കൊളാവിപ്പാലം ചെത്തിൽ കിഴക്കെ താരേമ്മൽ നാരായണൻ അന്തരിച്ചു

Next Story

കേരള പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ / വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തികയിലേക്ക് പിഎസ് സി അപേക്ഷ ക്ഷണിച്ചു

Latest from Main News

പീടിക മൊബൈൽ ആപ്ലിക്കേഷൻ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു

  കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റസ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പീടിക മൊബൈൽ ആപ്ലിക്കേഷൻ തൊഴിൽ വകുപ്പ് മന്ത്രി വി

മോട്ടോർ വാഹന വകുപ്പിൽ അച്ചടക്കമുള്ള സേന; എഎംവിഐമാർക്ക് സമഗ്ര പരിശീലനം നൽകി : മന്ത്രി കെ. ബി. ഗണേഷ് കുമാർ

  പുതുതായി ചുമതലയേൽക്കുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ്