അരിക്കുളം ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡ് 40 ഓളം കുടുംബങ്ങൾക്ക് പ്രയോജനമുള്ള പുവാറ കുന്ന് -പുച്ചക്കുന്ന് കുടിവെള്ള പദ്ധതി പേരാമ്പ്ര എം.എൽ.എ .ടി.പി. രാമകൃഷ്ണൻ നാടിന് സമർപ്പിച്ചു. 10 ലക്ഷം എം.എൽ.എ ഫണ്ടും, 8 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വിഹിതവും ചേർത്ത് പണികഴിപ്പിച്ച പദ്ധതിയാണ്. പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു.എ.ഇ.അഖില ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് കെ.പി. രജനി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം. പ്രകാശൻ, മെമ്പറും സ്വാഗത സംഘം ചെയർമാൻ കെ.എം. അമ്മത്, പി. ഷാജി , ഇ .രാജൻ, പി.കെ.കെ. ബാബു, പ്രദീപൻ കണ്ണമ്പത്ത്, ടി. സുരേന്ദ്രൻ എന്നി സംസാരിച്ചു. കിണറും പബ്ഹൗസ്സും നിർമ്മിക്കുന്നതിനുള്ള സ്ഥലം രാരോത്ത് അബ്ദുൾ കരിം സംഭാവനയാണ് നൽകിയത്.
മുപ്പത് വർഷം മുമ്പ് എൻ.എസ്.എസ് പ്രവർത്തകർ വെട്ടിയ നമ്പൂതിരി കണ്ടി – ചാലിൽ റോഡിന് എ.എൽ. എ. ഫണ്ടിൽ നിന്നും അനുവധിച്ച 10 ലക്ഷം രൂപയുടെ പ്രവൃത്തി ഉദ്ഘടനവും എം എൽ.എ.നിർവ്വഹിച്ചു.