തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജയിച്ചുകയറാനായി യാതൊരു മാനദണ്ഡവുമില്ലാതെ വാർഡുകൾ വിഭജിച്ച് തങ്ങൾക്ക് അനുകൂലമാക്കി മാറ്റാമെങ്കിലും വോട്ടർമാരുടെ മനസുകളെ കീറിമുറിക്കാനാവില്ലെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺകുമാർ പറഞ്ഞു. അശാസ്ത്രീയമായ വാർഡ് വിഭജയനത്തിനെതിരെ അരിക്കുളം പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി വില്ലേജ് ഓഫിസിന് മുൻപിൽ സംഘടിപ്പിച്ച ധർണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് ജില്ലാസെക്രട്ടറി റഷീദ് വെങ്ങളം മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ്. ചെയർമാൻ സി.രാമദാസ് ആധ്യക്ഷ്യം വഹിച്ചു. മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി, ജനറൽ സെക്രട്ടറി വി.വി.എം. ബഷീർ, യു ഡി എഫ് കൺവീനർ എൻ.കെ. അഷറഫ്, മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ശശി ഊട്ടേരി, ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഭാരവാഹികളായ കെ അഷ്‌റഫ്, രാമചന്ദ്രൻ നീലാംബരി, ലതേഷ് പുതിയെടുത്ത്, ഒ കെ ചന്ദ്രൻ, കെ എം മുഹമ്മദ് എന്നിവർ സംസാരിച്ചു. അമ്മത് എം പി, എം കുഞ്ഞായൻ കുട്ടി, പി കുട്ടികൃഷ്ണൻ നായർ, സി നാസർ, ശ്രീധരൻ കണ്ണമ്പത്ത്, ആവള അമ്മത്, പി എം രാധ, കെ എം അബ്ദുസലാം, പി പി കെ അബ്ദുള്ള, സീനത്ത്, വി മർവ അരിക്കുളം, കെ. ശ്രീകുമാർ എന്നിവർ ധർണക്ക് നേതൃത്വം നൽകി.