ക്ഷീര വികസന വകുപ്പിന്റെ 2024-25 വര്‍ഷത്തെ കന്നുകാലി വികസന പദ്ധതിയിലുള്‍പ്പെട്ട ക്ഷീരഗ്രാമം പദ്ധതി നടപ്പിാക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു. ഒരു പശു, രണ്ട് പശു, അഞ്ച് പശു യൂണിറ്റുകള്‍, പുല്‍കൃഷി വികസന പദ്ധതിയില്‍ ജലസേചന സൗകര്യമൊരുക്കുക, യന്ത്രവല്‍ക്കരണവും ആധുനികവല്‍ക്കരണവും നടപ്പിലാക്കുന്നതിനുള്ള ധനസഹായം, കാലിത്തീറ്റ വാങ്ങുന്നതിനുള്ള ധനസഹായം തുടങ്ങി പദ്ധതികള്‍ക്കായി കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി, ചങ്ങരോത്ത്, വളയം ഗ്രാമപഞ്ചായത്തുകളിലെ താല്പര്യമുള്ളവര്ക്ക് ഓണ്‍ലൈന്‍ ആയി ക്ഷീരശ്രീ പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം. https://ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊടുവള്ളി, പേരാമ്പ്ര, തൂണേരി ബ്ലോക്കിലെ ക്ഷീര വികസന യൂണിറ്റ് ഓഫീസുകളുമായി ബന്ധപ്പെടാം. ഫോണ്‍: 0495-2371254 (ജില്ലാ ഓഫീസ്, കോഴിക്കോട്).
Latest from Local News
പേരാമ്പ്ര: പേരാമ്പ്ര ദാറുന്നജും ഓർഫനേജ് കമ്മിറ്റി പുനരധിവാസ പദ്ധതിക്ക് കീഴിൽ അരിക്കുളം പഞ്ചായത്തിലെ ഊട്ടരിയിൽ നിർമ്മിക്കുന്ന നാലാമത്തെ വീടിന്റെ പ്രവൃത്തി
ഫറോക്ക് ചില്‍ഡ്രന്‍സ് പാര്‍ക്കിനോടനുബന്ധിച്ച സൗന്ദര്യവത്കരണവും ഫ്ളോട്ടിങ് ബ്രിഡ്ജ് ജെട്ടികളും ഉദ്ഘാടനം ചെയ്തു കോഴിക്കോട് ബീച്ച് ഉള്‍പ്പെടെയുള്ള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ നൈറ്റ്
അത്തോളി ഓട്ടമ്പലം വൺ മൈൻഡ് ട്വന്റി ഫോർ ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ചൈതന്യ ഫാർമസി ഒ പി ഡി
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വരെ മഴ
നാടകം കഴിഞ്ഞിട്ടും ആരും എഴുന്നേറ്റില്ല , പോകാൻ തിടുക്കമില്ല, ഹൃദയം കൊണ്ട് കയ്യടിച്ച് അരങ്ങിൽ നിറഞ്ഞാടിയ കലാകാരന്മാരെ ആരാധനയോടെ അത്ഭുദത്തോടെ അവർ