പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് സൗജന്യ നിരക്കിൽ ഡയാലിസിസ്, ഫിസിയോ തെറാപ്പി സേവനങ്ങൾ ലഭ്യമാക്കുന്ന തണൽ കൊയിലാണ്ടിയുടെ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ തണൽ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ വ്യത്യസ്ത ഏരിയകളിലായി ജനകീയ പണം പയറ്റ് സംഘടിപ്പിക്കുകയാണ്.
നിലവിൽ ഏറെ ഭീമമായ സാമ്പത്തിക ബാധ്യതയുള്ള തണലിൻ്റെ പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കാനാണ് ഇത്തരത്തിലുള്ള ഫണ്ട് സമാഹരണം ലക്ഷ്യമിടുന്നത്. കൊയിലാണ്ടി ഏരിയ തണൽ ജനകീയ പണം പയറ്റ് 2024 ഡിസംബർ 20 വെള്ളി വൈകുന്നേരം 3 മണി മുതൽ രാത്രി 9 മണി വരെ ബദ്രിയ്യ അറബിക് കോളേജ് പരിസരത്ത് വെച്ച് സംഘടിപ്പിക്കും. കൊയിലാണ്ടിയിലെ നാനാവിധ തുറകളിൽപ്പെട്ട ജനസമൂഹം പരിപാടിക്കെത്തിച്ചേരുമെന്ന് തണൽ ഭാരവാഹികൾ അറിയിച്ചു.