കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ചൊവ്വാഴ്ച വൈകീട്ട് ഏറാഞ്ചേരി ഇല്ലം ഗോപി നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റം. ഇരിങ്ങാലക്കുട അമ്മന്നൂര്‍ നാരായണ ചാക്യാരുടെ ചാക്യാര്‍ക്കൂത്ത്, കലാമണ്ഡലം നന്ദകുമാറുടെ ഓട്ടന്‍ തുളളല്‍ എന്നിവയും ഉണ്ടായി. 18ന് വൈകീട്ട് കാഴ്ചശീവേലി,വിളക്കിനെഴുന്നളളിപ്പ്,തായമ്പക. 19ന് ചെറിയ വിളക്ക്,കൂത്ത്,വൈകീട്ട് കാഴ്ചശീവേലി,ഇരിങ്ങാലക്കുട ആശാ സുരേഷിന്റെ സോപാന സംഗീതം,20ന് വലിയ വിളക്ക്, രാവിലെ ഓട്ടന്‍ തുളളല്‍,ഉച്ചക്ക് കൂത്ത്,വൈകീട്ട് കാഴ്ചശീവേലി,കലാമണ്ഡലം ദേവരാജന്‍,സദനം അശ്വിന്‍ മുരളി എന്നിവരുടെ തായമ്പക,21ന് പളളിവേട്ട,രാവിലെ കാഴ്ചശീവേലി,ഉച്ചയ്ക്ക് ഇളനീര്‍ക്കുല വരവ്,കൂത്ത്,വൈകീട്ട് കാഴ്ചശീവേലി,ഗ്രാമ ബലി,പാണ്ടിമേളം,പളളിവേട്ടയ്‌ക്കെഴുന്നളളിപ്പ്,22ന് ആറാട്ട് വൈകീട്ട് പാലൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് എഴുന്നളളിപ്പ്,പാണ്ടിമേളം.