നന്തി ബസാർ: പെട്ടെന്നുണ്ടായ വേലിയേറ്റത്തിൽ മുത്തായം കടപ്പുറത്ത് കരക്ക് കയറ്റി വെച്ച ഫൈബർ വള്ളവും എഞ്ചിനും കടലിലേക്ക് ഒഴുകി പോയി. കള്ളക്കടൽ ക്ഷോഭത്തിൽ ബോട്ടും എഞ്ചിനും തകർന്നു. ടി.പി. സ്വാലിക്കിൻ്റെ ടി .പി.മറിയാസ് എന്ന വള്ളമാണ് കാരഞ്ചേരി പാറയിൽ ഇടിച്ച് തകർന്നത്. കാലത്ത് കടലിൽ മത്സൃ ബന്ധനത്തിനായി കടപ്പുറത്തെത്തിയ തൊഴിലാളികൾ വള്ളം കണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് പാറയിൽ ഇടിച്ച് വള്ളം തകർനിലയിൽ കണ്ടെത്തിയത്. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
