കൊയിലാണ്ടി: നേത്രാവതി, ഇൻ്റർസിറ്റി എക്സ്പ്രസ് ഉള്‍പ്പടെയുളള തീവണ്ടികള്‍ക്ക് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എം.പി നല്കിയ നിവേദനം കേന്ദ്ര റെയില്‍വേ മന്ത്രാലയം പരിശോധിക്കുമെന്ന് റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഡിസംബര്‍ 10നാണ് ഷാഫി പറമ്പില്‍ എം.പി മന്ത്രിയ്ക്ക് നിവേദനം നല്‍കിയത്. 13നാണ് മന്ത്രിയുടെ മറുപടി ലഭിച്ചത്.
മംഗലാപുരം കോയമ്പത്തൂര്‍ ഇന്റര്‍ സിറ്റി, എറണാകുളം കണ്ണൂര്‍ ഇന്റര്‍ സിറ്റി, നേത്രാവതി എക്സ്പ്രസ്(16345,16346),മംഗ്ളൂര് ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ് പ്രസ്, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്സ് പ്രസ്, പുതുച്ചേരി എക്സ്പ്രസ് (വിക്കിലി ) ഭാവനഗര്‍ ( വീക്കിലി)എക്സ് പ്രസ് എന്നിവയ്ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് എം.പി ആവശ്യപ്പെട്ടത്. കൂടാതെ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമയ ബന്ധിതമായി വികസിപ്പിക്കണമെന്നും എം.പി.ആവശ്യപ്പെട്ടിരുന്നു.
പരശുറാം എക്സ്പ്രസിലെയും പാസ്സഞ്ചര്‍ വണ്ടികളിലെയും തിരക്ക് പരിഗണിച്ച് ഒരു ഇന്റര്‍സിറ്റി എക്സ്പ്രസ്സ് കൂടി അനുവദിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുവാനും മന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം കൊയമ്പത്തൂരില് നിന്ന് പുറപ്പെട്ട് പാലക്കാട്-ഷൊര്‍ണ്ണൂര്‍-കോഴിക്കോട് വഴി രാത്രി മീഗലാപുരത്ത് എത്തി തിരിച്ച് രാവിലെ നേരത്തെ മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന രീതിയില്‍ ഒരു ഇന്റര്‍സിറ്റി കൂടി അനുവദിക്കുന്ന കാര്യത്തിന് അനുകൂല മറുപടിയാണ് ലഭിച്ചത്.
അടുത്ത തീവണ്ടി ടൈം ടേബിള്‍ ജൂണ്‍ മാസത്തോടെയാണ് നിലവില്‍ വരുക. അതിന് മുമ്പ് കൊയിലാണ്ടി വഴി കടന്നു പോകുന്ന ഇന്‍ര്‍സിറ്റി എക്സ്പ്രസ്സുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിപ്പിച്ചെടുക്കുകയാണ് വേണ്ടത്.
Latest from Local News
സുവർണ്ണ ജൂബിലി നിറവിലുള്ള പൂക്കാട് കലാലയത്തിന്റെ അഭിമുഖ്യത്തിൽ ഏപ്രിൽ 23 മുതൽ 28 വരെ ആറു ദിവസങ്ങളിലായി കുട്ടികൾക്കായി അവധിക്കാല സർഗ്ഗ
പേരാമ്പ്ര: പേരാമ്പ്ര ദാറുന്നജും ഓർഫനേജ് കമ്മിറ്റി പുനരധിവാസ പദ്ധതിക്ക് കീഴിൽ അരിക്കുളം പഞ്ചായത്തിലെ ഊട്ടരിയിൽ നിർമ്മിക്കുന്ന നാലാമത്തെ വീടിന്റെ പ്രവൃത്തി
ഫറോക്ക് ചില്‍ഡ്രന്‍സ് പാര്‍ക്കിനോടനുബന്ധിച്ച സൗന്ദര്യവത്കരണവും ഫ്ളോട്ടിങ് ബ്രിഡ്ജ് ജെട്ടികളും ഉദ്ഘാടനം ചെയ്തു കോഴിക്കോട് ബീച്ച് ഉള്‍പ്പെടെയുള്ള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ നൈറ്റ്
അത്തോളി ഓട്ടമ്പലം വൺ മൈൻഡ് ട്വന്റി ഫോർ ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ചൈതന്യ ഫാർമസി ഒ പി ഡി
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വരെ മഴ