ജീവിതത്തെ കൂട്ടായ്‌മയുടെ പശ ചേർത്ത് ഒട്ടിക്കുക; വീണുപൊട്ടിയതിന്റെ പാടുകൾ പേറുമ്പോൾ തന്നെ പശക്കരുത്തുള്ള പാത്രംപോലെ ജീവിതം ലളിതമാകും, കിൻസുഗിയെ അറിയുമ്പോൾ…………..

എളുപ്പം പൊട്ടിപ്പോകുന്ന ജീവിതത്തിന്റെ ഉപമയാണ് സെൻ കഥകളിൽ പൊട്ടിയ ചായക്കോപ്പകളിൽ നിറച്ചുവച്ചിരിക്കുന്നത്. ചായ സൽക്കാരം പോലെ, പൊട്ടിയ ചായക്കപ്പുകളും മൺപാത്രങ്ങളും ഒട്ടിച്ചുചേർക്കുന്നതും ജപ്പാനിൽ ഒരു കലയാണ്. കിൻസുഗിയെന്നാണ് കലയുടെ പേര്. 

15–ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണു കിൻസുഗിയുടെ പിറവി. ഒരിക്കൽ, അഷികാഗ യൊഷിമാസ എന്ന സൈന്യാധിപൻ പൊട്ടിയ പാത്രം നന്നാക്കാനായി ചൈനയിലേക്ക് അയച്ചു. എന്നാൽ വളരെ മോശമായി, ഭംഗി കെടുത്തുന്ന രീതിയിലാണ് അവർ പാത്രത്തെ പഴയ പടിയാക്കിയത്. ഇതുകണ്ട ജപ്പാനിലെ കരകൗശല വിദഗ്‌ധർ സ്വന്തമായ ശൈലി രൂപപ്പെടുത്തുകയായിരുന്നു. 

മരക്കറയിലോ പശയിലോ സ്വർണത്തിന്റെയോ വെള്ളിയുടെയോ പൊടി ചേർത്താണു പാത്രങ്ങളുടെ പൊട്ടിയ ഭാഗങ്ങൾ ചേർത്തൊട്ടിക്കുന്നത്. അതിനിപുണരായ ഗുരുക്കൻമാരുടെ കീഴിൽ വർഷങ്ങളോളം പഠിച്ചാലേ കിൻസുഗി സ്വായത്തമാക്കാനാകൂ. പാത്രത്തിലെ മുറിവുകളെ മറയ്‌ക്കുന്നതിലല്ല, മറിച്ച് കൂടുതൽ മനോഹരമാക്കി എടുത്തുകാട്ടുന്നതിലാണു കയ്യടക്കം വേണ്ടത്. ഒരു പാത്രത്തിന്റെ ജീവിതത്തിലുണ്ടായ എല്ലാ മുറിപ്പാടുകളെയും അംഗീകരിച്ച് അതിനെ കൂടുതൽ കരുത്തുറ്റതാക്കുകയാണു കിൻസുഗിയുടെ രീതി. പൊട്ടുന്നതിനു മുമ്പത്തേക്കാളും കരുത്തോടെ, അഴകോടെ അതു വീണ്ടും തിളങ്ങും. 

നമ്മുടെ കുറവുകളും പോരായ്‌മകളുമൊന്നും മറച്ചുവയ്‌ക്കേണ്ടവയല്ല, അവയെ അഴകുള്ളതാക്കി മാറ്റാമെന്നാണു  കിൻസുഗി പഠിപ്പിക്കുന്നത്. പ്രതിസന്ധികളും വെല്ലുവിളികളും നമ്മെ എറിഞ്ഞു പൊട്ടിച്ചേക്കാം. ആ പോറലുകളെ, മുറിവുകളെ, ചിതറിയ കഷ്ണങ്ങളെ കരുത്തുറ്റതാക്കി പുതുക്കാൻ കിൻസുഗി ഓർമിപ്പിക്കുന്നു.

സ്വപ്‌നങ്ങളും പ്രതീക്ഷകളുമെല്ലാം ചായക്കപ്പുകൾ പോലെ വീണുപൊട്ടാം. ഉടഞ്ഞുചിതറിയ കഷ്‌ണങ്ങൾ താലോലിച്ചിരുന്നാൽ മനസ്സ് വിഷാദക്കയത്തിൽ ആഴും. എന്നാൽ പ്രതീക്ഷകളുടെ സ്വർണപ്പൊടി ചേർത്ത്, നിശ്‌ചയദാർഢ്യത്തിന്റെ പശ ഉപയോഗിച്ച് ആ പൊട്ടലുകളും മുറിവുകളും നമുക്കു പരിഹരിക്കാം. അപ്പോൾ എന്നത്തേക്കാളും കരുത്തുണ്ടാകും മനസ്സിന്. 

എല്ലാം തികഞ്ഞതിലല്ല, അപൂർണമായതിൽ, കുറവുകളിൽ സൗന്ദര്യം കാണൂ, ശാന്തമായി, സ്‌ഥൈര്യത്തോടെ നിന്നാൽ നികത്താനാവാത്ത വിള്ളലുകളില്ലെന്നും ജീവിതത്തെ കൂട്ടായ്‌മയുടെ പശ ചേർത്ത് ഒട്ടിക്കുക എന്നും എന്നാണ് കിൻസുഗി നമ്മോടു പറയുന്നത്. വീണുപൊട്ടിയതിന്റെ പാടുകൾ പേറുമ്പോൾ തന്നെ പശക്കരുത്തുള്ള പാത്രം പോലെ ജീവിതം ലളിതമാകും, കിൻസുഗിയെ അറിയുമ്പോൾ.

Leave a Reply

Your email address will not be published.

Previous Story

കെ.എസ് എസ് പി. എ കൊയിലാണ്ടി നിയോജകമണ്ഡലം സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു

Next Story

കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി 1971 വിജയ് ദിവസ് ആഘോഷിച്ചു

Latest from Main News

ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന നിർദ്ദേശവുമായി ആധാർ അതോറിറ്റി

ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന് അക്ഷയ കേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി നിർദ്ദേശം നൽകി. മുഖത്തിന്റെ ചിത്രം പൂർണമായി ലഭിക്കാത്ത

മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുസ്മരണവും പുരസ്‌ക്കാര ദാനവും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

കോണ്‍ഗ്രസ് മുക്തകേരളമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുസ്മരണവും പുരസ്‌ക്കാര

കൊയിലാണ്ടിക്കൂട്ടം ഫന്തരീന ഫെസ്റ്റ് ശ്രദ്ധേയമായി

മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പതിനാലാം വാർഷികം ഫന്തരീന ഫെസ്റ്റ് 2025 ബിഎംസി ഹാളിൽ നിറഞ്ഞ സദസ്സിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും. അന്താരാഷ്ട്ര നിലവാരമുള്ള മികച്ച കടലോരത്തിനാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുക. ഇന്ന്

കേരളത്തിലെ ഏറ്റവും മികച്ച ജാഗ്രതാ സമിതിക്കുള്ള വനിതാ കമ്മീഷന്റെ പുരസ്‌കാരം കൊയിലാണ്ടി നഗരസഭയ്ക്ക്

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍, സ്വാതന്ത്ര്യനിഷേധം, അവകാശലംഘനം എന്നിവയില്‍ ഇടപെട്ട് വനിതാ കമ്മീഷന്റെ സഹായത്തോടെ പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ജാഗ്രതാ