സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍ ഗുണഭോക്താക്കളുടെ ഇ കെവൈസി അപ്‌ഡേഷന്‍ സമയപരിധി ഈ മാസം 31വരെ നീട്ടി

സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍ ഗുണഭോക്താക്കളുടെ ഇ കെവൈസി അപ്‌ഡേഷന്‍ സമയപരിധി ഈ മാസം 31വരെ നീട്ടി. ഡിസംബര്‍ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുന്‍ഗണനാ കാര്‍ഡ് (എഎവൈ, പിഎച്ച്എച്ച്) അംഗങ്ങള്‍ മസ്റ്ററിംഗ് നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും മുഴുവന്‍ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളുടെയും മസ്റ്ററിഗ് ചെയ്യുന്നതിനായി ഇ കെവൈസി അപ്ഡേഷന്‍ ചെയ്യാനുള്ള സമയ പരിധി 2024 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു.

സ്മാര്‍ട്ട് ഫോണ്‍ വഴി മസ്റ്ററിംഗ് നടത്തുന്ന ഫേസ്ആപ്പിലൂടെ 1,20,904 റേഷന്‍കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിംഗ് ചെയ്തിട്ടുണ്ട്. അപ്‌ഡേഷന്‍ ചെയ്യാന്‍ സാധിക്കാത്ത കിടപ്പ് രോഗികള്‍, കുട്ടികള്‍, ഇ-പോസില്‍ വിരലടയാളം പതിയാത്തവര്‍ എന്നിവര്‍ക്ക് ഐറിസ് സ്‌കാനറിന്റെ സഹായത്തോടെയുള്ള പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ താലൂക്കുകളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഇ കെവൈസി അപ്‌ഡേഷന്‍ നടത്തുന്നുണ്ട്.

മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളുടെ ഇകെവൈസി അപ്‌ഡേഷന്‍ 100 ശതമാനവും പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തി ഇ കെവൈസിഅപ്‌ഡേഷന്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറാകണമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് ചരിഞ്ഞു

Next Story

ഗുരുവായൂരിൽ കുചേലദിനാഘോഷം ബുധനാഴ്ച : സംഗീതാർച്ചനയും നൃത്തശിൽപവും കഥകളിയും

Latest from Main News

ചക്കിട്ടപ്പാറയിൽ പതിനേഴ്കാരനായ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് : ചക്കിട്ടപ്പാറയിൽ പതിനേഴ്കാരനായ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ. കുളത്തൂർ വിൽസൻ്റെ മകൻ ബിനുവിനെ ഇന്നലെ വൈകിട്ട് ബന്ധുവീട്ടിൽ

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പുതുതായി ആരംഭിക്കുന്ന ബഡ്‌സ് സ്പെഷ്യൽ സ്കൂളിലേക്ക് സ്പെഷ്യൽ ടീച്ചർ, അസിസ്റ്റന്റ് ടീച്ചർ, ആയ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു

ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ പുതുതായി ആരംഭിക്കുന്ന ബഡ്‌സ് സ്പെഷ്യൽ സ്കൂളിലേക്ക് സ്പെഷ്യൽ ടീച്ചർ, അസിസ്റ്റന്റ് ടീച്ചർ, ആയ എന്നീ തസ്തികകളിലേക്ക് നിയമനം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണ പിളളയ്ക്ക് യാത്രാമൊഴി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണ പിള്ളയ്ക്ക് ആദരവോടെ യാത്രാമൊഴി. സംസ്കാര ചടങ്ങുകൾ ശാന്തികവാടത്തിൽ പൂർത്തിയായി. കെപിസിസി