ക്രിസ്‌മസ്-പുതുവത്സര സീസണില്‍ മുംബൈ – തിരുവനന്തപുരം പ്രത്യേക ട്രെയിന്‍ സര്‍വീസുമായി സെന്‍ട്രല്‍ റെയില്‍വേ

ക്രിസ്‌മസ്-പുതുവത്സര സീസണില്‍ മുംബൈ – തിരുവനന്തപുരം പ്രത്യേക ട്രെയിന്‍ സര്‍വീസുമായി സെന്‍ട്രല്‍ റെയില്‍വേ. അവധിക്കാലത്തെ തിരക്ക് പരിഗണിച്ചാണ് ഇരു ഭാഗത്തേക്കും പ്രത്യേക തീവണ്ടി സര്‍വീസ് സെന്‍ട്രല്‍ റെയില്‍വേ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ലോക്‌മാന്യ തിലക് – കൊച്ചുവേളി സ്‌പെഷ്യല്‍ (നമ്പര്‍ 01463)

ഡിസംബര്‍ 19, 26, ജനുവരി 2, 9 എന്നീ തിയതികളില്‍ മുംബൈ ലോക്‌മാന്യ തിലക് ടെര്‍മിനല്‍സില്‍ നിന്നും കൊച്ചുവേളിയിലേക്കുള്ള (തിരുവനന്തപുരം നോര്‍ത്ത്) സ്‌പെഷ്യല്‍ സര്‍വീസ്. ലോക്‌മാന്യ തിലക് ടെര്‍മിനല്‍സില്‍ നിന്ന് വൈകിട്ട് 4 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാത്രി 10.45ന് കൊച്ചുവേളിയിലെത്തും.

താനെ, പന്‍വേല്‍, പെന്‍, റോഹ, ഖേദ്, ചിപ്ലന്‍, സംഗമേശ്വര്‍ റോഡ്, റത്‌നഗിരി, കങ്കാവാലി, സിന്ധുദുര്‍ഗ്, കൂടല്‍, സാവന്ത്വാഡി റോഡ്, തിവിം, കര്‍മാലി, മഡ്‌ഗാവ്, കാര്‍വാര്‍, ഗോകര്‍ണ റോഡ്, കുംതാ, മുറുദേശ്വര്‍, ഭട്‌കല്‍, ബൈന്ദൂര്‍ മൂംകാംബിക റോഡ്, കുന്താപുര, ഉഡുപ്പി, സുരത്കല്‍, മംഗലുരു ജങ്ഷന്‍, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് ഉണ്ടായിരിക്കും.

കൊച്ചുവേളി – ലോക്‌മാന്യ തിലക് സ്‌പെഷ്യല്‍ (നമ്പര്‍ 01464)

ഡിസംബര്‍ 21, 28, ജനുവരി 4, 11 തീയതികളില്‍ തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്ന് ലോക്‌മാന്യ തിലക് ടെര്‍മിനല്‍സിലേക്കുളള (നമ്പര്‍ 01464) സ്‌പെഷ്യല്‍ സര്‍വീസ് നടത്തും.

കൊച്ചുവേളിയില്‍ നിന്നും വൈകിട്ട് 4.20ന് പുറപ്പെടുന്ന പ്രത്യേക തീവണ്ടി പിറ്റേ ദിവസം രാത്രി 12.45ന് ലോക്‌മാന്യ തിലകില്‍ എത്തിച്ചേരും.

കൊല്ലം ജങ്ഷന്‍, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണ്ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗലുരു ജങ്ഷന്‍, സൂരത്‌കല്‍, ഉഡുപ്പി, കുന്താപുര, ബൈന്ദൂര്‍ മൂംകാംബിക റോഡ്, ഭട്‌കല്‍, മുറുദേശ്വര്‍, കുംത, കോകര്‍ണ റോഡ്, കാര്‍വാര്‍, മഡ്‌ഗാവ്, കര്‍മാലി, തിവിം, സാവന്ത്വാഡി റോഡ്, കൂടല്‍, സിന്ധുദുര്‍ഗ്, കങ്കാവാലി, രത്‌നഗിരി, ചിപ്ലന്‍, ഖേദ്, റോഹ, പെന്‍, പന്‍വേല്‍ താനെ.

രണ്ട് ടൂ ടയര്‍ എസി കോച്ചുകളും ആറ് ത്രീ ടയര്‍ എസി കോച്ചുകളും ഒന്‍പത് സ്ലീപ്പര്‍ ക്ലാസുകളും മൂന്ന് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളും ഒരു സെ്ക്കന്‍ഡ് ക്ലാസ് ദിവ്യാഞ്ജന്‍ ഫ്രണ്ട്ലി കോച്ചും അടങ്ങിയതാണ് തീവണ്ടി.

Leave a Reply

Your email address will not be published.

Previous Story

വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയിൽ

Next Story

ശബരിമല തീർഥാടനത്തിനിടെ സ്വാഭാവിക മരണം സംഭവിക്കുന്ന ഭക്തരുടെ കുടുംബങ്ങൾക്ക് ആശ്വാസ ധനം നൽകാൻ പ്രത്യേക നിധി രൂപീകരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്

Latest from Main News

ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന നിർദ്ദേശവുമായി ആധാർ അതോറിറ്റി

ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന് അക്ഷയ കേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി നിർദ്ദേശം നൽകി. മുഖത്തിന്റെ ചിത്രം പൂർണമായി ലഭിക്കാത്ത

മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുസ്മരണവും പുരസ്‌ക്കാര ദാനവും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

കോണ്‍ഗ്രസ് മുക്തകേരളമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുസ്മരണവും പുരസ്‌ക്കാര

കൊയിലാണ്ടിക്കൂട്ടം ഫന്തരീന ഫെസ്റ്റ് ശ്രദ്ധേയമായി

മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പതിനാലാം വാർഷികം ഫന്തരീന ഫെസ്റ്റ് 2025 ബിഎംസി ഹാളിൽ നിറഞ്ഞ സദസ്സിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും. അന്താരാഷ്ട്ര നിലവാരമുള്ള മികച്ച കടലോരത്തിനാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുക. ഇന്ന്

കേരളത്തിലെ ഏറ്റവും മികച്ച ജാഗ്രതാ സമിതിക്കുള്ള വനിതാ കമ്മീഷന്റെ പുരസ്‌കാരം കൊയിലാണ്ടി നഗരസഭയ്ക്ക്

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍, സ്വാതന്ത്ര്യനിഷേധം, അവകാശലംഘനം എന്നിവയില്‍ ഇടപെട്ട് വനിതാ കമ്മീഷന്റെ സഹായത്തോടെ പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ജാഗ്രതാ