അഴിയൂർ: വടകര ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവത്തിൽ 312 പോയിന്റുമായി .അഴിയൂർ പഞ്ചായത്ത് ജേതാക്കളായി. 234 പോയിന്റുമായി ചോറോട് പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. സ്പോർട്ട്സ് , കലാ വിഭാഗങ്ങളിൽ യഥാക്രമം ഒന്നാം സ്ഥാനം അഴിയൂരും, രണ്ടാം സ്ഥാനം ചോറോടിനും ലഭിച്ചു. മികച്ച ക്ലബ്ബായി ചോമ്പാൽ നടുച്ചാൽ യുവധാരയെ തിരഞ്ഞെടുത്തു. കായിക ഇനത്തിൽ പുരുഷ വിഭാഗത്തിൽ മുഹമ്മദ് ഷാഫിൽ (ചോറോട് ), വനിത വിഭാഗം പി.കെ സജീല (അഴിയൂർ), സീനിയർ ബോയ്സ് അനഘ് യു കെ (അഴിയൂർ),. സിനിയർ ഗേൾസ് നിയ കൃഷ്ണ( ചോറോട്) എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി.സമാപന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി ഗിരിജ സമ്മാന ദാനം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ എം സത്യൻ അധ്യക്ഷത വഹിച്ചു. ശശികല ദിനേശൻ, കെ പി സൗമ്യ , നുസൈബ മൊട്ടേമ്മൽ, ബിന്ദു കെ.പി , വി മധുസുദ്ദനൻ , ജി സ്വപ്ന എന്നിവർ സംസാരിച്ചു
Latest from Local News
മേപ്പയ്യൂർ: മേപ്പയ്യൂർ ചെറുവണ്ണൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന പുറക്കാമലയെ തകർത്ത് കരിങ്കൽ ഖനനം നടത്താനുള്ള ക്വാറി മാഫിയകളുടെ നീക്കത്തിനെതിരെ പുറക്കാമല സംരക്ഷണ സമിതി
കൊയിലാണ്ടി താലൂക്കിലെ കൊല്ലം എന്ന പ്രദേശത്തെ ലോകം മുഴുവൻ മലയാളികൾക്ക് പരിചയപ്പെടുത്തിയ കലാകാരൻ അതാണ് കൊല്ലം ഷാഫി എന്ന കൊല്ലം നിവാസികളുടെ
കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി 2024-25 ന്റെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു. നഗരസഭ ടൗൺഹാളിൽ നടന്ന പരിപാടി
കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ്(PUCC) പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതം. സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട സര്‍വറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ രാജ്യ
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, എമര്‍ജന്‍സി മെഡിസിന് വിഭാഗം നടത്തുന്ന ഒരു വര്‍ഷത്തെ എമര്‍ജന്‍സി മെഡിസിന് നഴ്സിങ് പ്രാക്ടിക്കല്‍ ട്രെയ്നിങ്ങ്