സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി. മാധവൻ അന്തരിച്ചു

സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി.മാധവൻ( 71)അന്തരിച്ചു. പാലക്കാട് സ്വദേശിയാണ്. ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.
അര നൂറ്റാണ്ട് കാലം ഗാന്ധി കുടുംബത്തോടൊപ്പം പ്രവർത്തിച്ചു. തിങ്കളാഴ്ച രാത്രി പ്രത്യേക വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. 17 ന് ചൊവ്വാഴ്ച
രാവിലെ 7:30 ന് തൃശൂർ തൈക്കാട്ടുശ്ശേരിയിലെ വീട്ടുവളപ്പിൽ അന്ത്യകർമ്മങ്ങൾ ആരംഭിക്കും. സംസ്കാര ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എം.പി പങ്കെടുക്കുമെന്ന് പാലക്കാട് ഡി.സി.സി പ്രസിഡൻ്റ് വി.കെ ശ്രീകണ്ഠൻ എം.പി അറിയിച്ചു.

Leave a Reply

Your email address will not be published.