വയനാട് പെരിക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സാഹിത്യ കൂട്ടായ്മയായ സാഹിത്യവേദിയുടെ മൂന്നാമത് സാഹിത്യവേദി പുരസ്കാരം നടുവണ്ണൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയായ എസ്. ജാഹ്നവി സൈരയ്ക്ക് ലഭിച്ചു. 5001 രൂപയും ഫലകവും പ്രശസ്തി പത്രവും പുസ്തകങ്ങളും അടങ്ങുന്നതാണ് പുരസ്കാരം . സംസ്ഥാന തലത്തിൽ നടത്തിയ കവിതാരചനാ മത്സരത്തിൽ എസ്. ജാഹ്നവി സൈരയുടെ ‘പാളം’ എന്ന കവിതയാണു പുരസ്കാരത്തിന് അർഹമായത്. പേരാമ്പ്ര കലാമുദ്ര പുരസ്കാരം, ടി.പി.രാജീവൻ സ്മാരക കവിതാ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. വിദ്യാരംഗം സർഗോത്സവം, വാങ്മയം പ്രതിഭാ പരീക്ഷ എന്നിവയിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കവിതാ രചനയിൽ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.
കൊയിലാണ്ടി ഊരള്ളൂർ പി.സുനിൽകുമാറിൻ്റെയും സി. ചിത്രയുടെയും മകളാണ് ജാഹ്നവി സൈര.
