മേപ്പയ്യൂർ : മേപ്പയ്യൂർചെറുവണ്ണൂർ വില്ലേജുകളിലായി വ്യാപിച്ചു നിൽക്കുന്ന പുറക്കാമലയിൽകരിങ്കൽഖനനശ്രമങ്ങൾക്കെതിരെ സി.പിഐ നേത്യത്വത്തിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു.
നൂറ് കണക്കിന് കുടുംബങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശമാണ് പുറക്കാമല. വിസ്തൃത പാഠശേഖരമായ കരു വോട് ചിറയുടെ ജല സ്രോതസ്സും പുറക്കാമല യാണ്. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ജലജീവൻ പദ്ധതിയുടെ കുടിവെള്ള ടാങ്കിനായി നിർദ്ദേശിക്കപ്പെട്ട സ്ഥലവും ഇതേ പ്രദേശത്താണ്. ഇങ്ങനെ ഒട്ടേറെ പാരിസ്ഥിതിക പ്രാധാന്യമുള്ള പുറക്കാം മലയിൽ ഖനന ത്തിന് അനുമതി നൽകരുതെന്ന് സി.പി.ഐ ആവശ്യപെട്ടു.മണപ്പുറം മുക്കിൽ ചേർന്ന പൊതുസമ്മേളനം സി.പി.ഐ ജില്ലാ എക്സികുട്ടിവ് അംഗം ആർ .ശശി ഉദ്ഘാടനംചെയ്തു . കൊയിലോത്ത് ഗംഗാധരൻ അധ്യക്ഷനായി.അജയ് ആവള, സി.ബിജു ,ബാബു കൊളക്കണ്ടി, ഇ നാരായണൻ,എം.കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.ജന്മ്യം പാറയിൽ നിന്നാരംഭിച്ച മാർച്ചിന് കെ.വി നാരായണൻ, ശശി പൈതോത്ത് ,ധനേഷ് കാരയാട്, കെ.നാരായണക്കുറുപ്പ് ,ബി നിഷ് ബി.ബി, കെ.അജിത,കെ എം ബി ജിഷ, അഖിൽ കേളോത്ത് എന്നിവർ നേതൃത്വം നൽകി.
Latest from Local News
നടുവത്തൂർ : നടേരിക്കടവ് ഉള്ളാടേരി റഫ്സിന (38) അന്തരിച്ചു. പിതാവ്: വടക്കര ഹുസൈൻ ( തെരുവത്തക്കടവ്) ഉമ്മ : സൈനബ. ഭർത്താവ്
കോഴിക്കോട്: എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. എടക്കാട് ദേശചരിത്ര പരമ്പരയിലെ മൂന്നാമത്തെ കൃതിയാണ് ഇത്.
ചേമഞ്ചേരി : പൂക്കാട് പുളിയത്താവിൽ ദേവകി അമ്മ (92) അന്തരിച്ചു. ഭർത്താവ്: പരേതനായ യു പി കൃഷ്ണൻ നായർ .മക്കൾ: മുരളീധരൻ
തിരുവമ്പാടി : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. കൊച്ചു വീട്ടിൽ
കോഴിക്കോട് : പ്രശസ്ത മനോരോഗ വിദഗ്ദ്ധൻ ഡോ. കെ.എസ്. മോഹൻ കോഴിക്കോട്ട് അന്തരിച്ചു. കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് സ്വദേശിയായ ഡോ. മോഹൻ, ദീർഘകാലം