അനീതികളെ ചോദ്യം ചെയ്യാൻ യുവതലമുറയെ പരിശീലിപ്പിക്കണം: എം എൻ കാരശ്ശേരി
പേരാമ്പ്ര: അനീതികളെ നിർഭയമായി ചോദ്യം ചെയ്യാൻ യുവതലമുറയെ പരിശീലിപ്പിക്കണമെന്നും തിരുത്തൽ ശക്തിയായി ഇവർ രാഷ്ട്രീയത്തെ ശുദ്ധീകരിക്കുമെന്നും പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ എം എൻ കാരശ്ശേരി.
പേരാമ്പ്ര ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് രാഷ്ട്രീയ പാഠശാല എൻ ഐ എം എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്ര ബോധമുള്ള ജനതയെ വളർത്താൻ രാഷ്ട്രീയ പാഠശാലകളിലൂടെ സാധിക്കും. സ്വന്തം ചേരിയിൽ പെട്ടവർക്ക് വഴി പിഴക്കുമ്പോൾ അന്തസ്സോടെ ചോദ്യം ചെയ്യാനും എതിർക്കാനും കഴിയുമ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്. അനീതികൾ വിമർശിക്കപ്പെടുമ്പോഴാണ് രാഷ്ടീയം അർത്ഥപൂർണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലുടനീളം ചോദ്യങ്ങൾ ഉന്നയിച്ച മഹാനായിരുന്നു സോക്രട്ടീസ്. ചോദ്യങ്ങൾ ഉന്നയിക്കാൻ കഴിയാത്ത സാഹചര്യം ജീവിത യോഗ്യമല്ലെന്നാണ് സോക്രട്ടീസിൻ്റെ വാദം. ചോദ്യങ്ങളെയും വിമർശനങ്ങളെയും പ്രോത്സാഹിപ്പിച്ച ലോക നേതാവായിരുന്നു ജഹർലാൽ നെഹ്റുവെന്നും കാരശ്ശേരി പറഞ്ഞു.
ദൈവം തികഞ്ഞ ജനാധിപത്യ വാദിയാണ്. എല്ലാ ദൈവങ്ങൾക്കും പ്രതിയോഗികൾ ഉണ്ട്. പ്രതിനായകരെ ദൈവം പ്രവർത്തിക്കാൻ അനുവദിച്ചു. ദൈവത്തിൻ്റെ ദർബാറിൽ ഇബിലീസിനും ശൈത്താനും പിശാചിനും ലൂസിഫറിനും പ്രവേശനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹസ്ത ചെയർമാൻ മുനീർ എരവത്ത് അധ്യക്ഷത വഹിച്ചു. കാവിൽ പി മാധവൻ, കെ മധു കൃഷ്ണൻ, ഒഎം രാജൻ മാസ്റ്റർ, അനീഷ് പി കെ, പി എസ് സുനിൽകുമാർ, വി വി ദിനേശൻ, എം കെ സുരേന്ദ്രൻ, വി പി ഇബ്രാഹിം, അർഷാദ് മുടിലിൽ, വി കെ രമേശൻ, എൻ കെ കുഞ്ഞബ്ദുള്ള, കെ വി ശശികുമാർ, ബാബു ചാത്തോത്ത്, ചിത്രാ രാജൻ, ഇ എം പത്മിനി, വി ആലീസ് മാത്യു, കെ പ്രദീപൻ എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: പൊയിൽക്കാവ് കൈതോലവളപ്പിൽ കാർത്ത്യായനി(74) അന്തരിച്ചു. ഭർത്താവ് : പരേതനായ ഉണ്ണി ആശാരി മക്കൾ : രാമകൃഷ്ണൻ , ബാബു, സഞ്ജയൻ
കൊയിലാണ്ടി: എസ്. എസ് എൽ സി , പ്ലസ് ടു വിദ്യാർഥികൾക്കായി കെ എസ് ടി എ കോഴിക്കോട് ജില്ലാ കമ്മറ്റി
ഫോണ്‍ ചെയ്യാനെന്ന വ്യാജേന യുവാവിനോട് മൊബൈല്‍ ഫോണ്‍ വാങ്ങി കടന്നുകളഞ്ഞ സംഭവത്തില്‍ കാസര്‍കോട് ചെങ്കളം സ്വദേശി അലി അസ്‌കറിനെ (25) കോഴിക്കോട്
ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ്റെ പ്രഥമ പി.വി. ജി. പുരസ്കാരം ലഭിച്ച പ്രമുഖ സിനിമാ നിർമ്മാതാവ് വി.പി.മാധവൻ നായരെ മലയാള ചലചിത്ര കാണികൾ
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ദക്ഷിണ മേഖല റെയിൽവേ മാനേജർ ശ്രീ ആർ എൻ സിംഗ് ഷാഫി