പുഴയുടെയും മലയുടെയും ശാന്തത അനുഭവിക്കാം, നഗരത്തിൽനിന്ന് അകലെയല്ലാതെ ഗ്രാമീണതയുടെ, പ്രകൃതിയുടെ മടിത്തട്ടിലേക്ക് ചേക്കേറാം.
ചേളന്നൂർ/കാക്കൂർ ഗ്രാമീണഭംഗി ആസ്വദിച്ച് പുഴയോരത്ത് ഇരിക്കാം. സായാഹ്നത്തിന്റെ നിറച്ചാർത്തുകൾ കൺനിറയെ കാണാം. കോഴിക്കോട് നഗരത്തിൽ നിന്ന് ഏറെ അകലെയല്ല ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ ഒളോപ്പാറയിലെ ഈ സുന്ദരക്കാഴ്ച. കണ്ടൽക്കാടുകളും പ്രകൃതിഭംഗിയും നിറഞ്ഞ അകലാപ്പുഴയുടെ തീരപ്രദേശങ്ങളായ ഒളോപ്പാറ, കാച്ചിറ ബണ്ട് ഭാഗങ്ങൾ ഏറെ ആകർഷണീയമാണ്. പ്രവേശന ഫീസില്ല. ബോട്ടിങ്ങിന് മാത്രമാണ് ചാർജുള്ളത്.
പുഴയുടെ തീരത്തോടുചേർന്ന് റോഡ് സൗകര്യമുണ്ട്. ചേളന്നൂർ ഗ്രാമപ്പഞ്ചായത്തിലാണ് ഒളോപ്പാറയുടെ കൂടുതൽ ഭാഗമുള്ളത്. തലക്കുളത്തൂർ, കക്കോടി പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. മുളകൊണ്ട് ചെറിയ കുടിലുൾപ്പെടെ കെട്ടിയുണ്ടാക്കിയത് കാണാം. ഉൾനാടൻ മത്സ്യബന്ധനം, കക്ക വാരൽ, മത്സ്യങ്ങളുടെ കൂടുകൃഷി തുടങ്ങി പരമ്പരാഗത തൊഴിലിലേർപ്പെടുന്നവരെയും അടുത്തറിയാം.
ബോട്ടിലുള്ള ഉല്ലാസയാത്രയ്ക്കാണ് ആളുകൾ കൂടുതലായെത്തുന്നത്. ബോട്ട് ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് യാത്ര. ആറ് ബോട്ട് ജെട്ടികളിൽ എട്ട് ബോട്ടുകളുണ്ട്. ഒരെണ്ണം എയർകണ്ടീഷൻ ചെയ്ത ഹൗസ്ബോട്ടാണ്. ബാക്കിയെല്ലാം ശിക്കാര ബോട്ടാണ്. പുഴയിലേക്ക് കെട്ടിയ റാമ്പിലൂടെ നടന്നുപോയി ബോട്ടിൽ കയറാം. 15 മുതൽ 20 വരെയാളുകൾക്ക് യാത്ര ചെയ്യാവുന്നവയും അതിൽക്കൂടുതൽ ആളുകൾക്ക് പോകാവുന്നതുമായ ബോട്ടുകളുണ്ട്.
ഒരാൾക്ക് ചുരുങ്ങിയത് നൂറു രൂപ നിരക്കിൽ യാത്രചെയ്യാം. ഭക്ഷണമുൾപ്പെടെയുള്ള പാക്കേജുമുണ്ട്. പുഴമത്സ്യങ്ങളടങ്ങിയ വിഭവങ്ങൾ ഉൾപ്പെടു ത്തിയിട്ടുള്ളതാണ് ഭക്ഷണപാക്കേജ്. മുൻകൂട്ടി ബുക്ക് ചെയ്യാം. പെഡൽ ബോട്ടും കൊട്ടത്തോണിയുമുണ്ട്. ഫ്ലോട്ടിങ് റസ്റ്ററന്റുമുണ്ട്. രാവിലെ ഒൻപതുമുതൽ അസ്തമയം വരെയാണ് ബോട്ടിങ്ങുണ്ടാവുക. സ്വയംസഹായസംഘങ്ങളുടെ നേതൃത്വത്തിലാണ് പ്രവർത്തനം. ഫുഡ് കോർട്ടുകളും തീരത്തുണ്ട്.
കോഴിക്കോടിന്റെ മീശപ്പുലിമല
നഗരത്തിൽനിന്ന് ഏകദേശം 22 കിലോമീറ്റർ സഞ്ചരിച്ചാൽ പ്രകൃതിയൊരുക്കിവെച്ച മനോഹരമായൊരു മലമുകളിലെത്താം. കോഴിക്കോടിന്റെ മീശപ്പുലിമല എന്നറിയപ്പെടുന്ന കാക്കൂരിലെ പൊൻകുന്ന് മല. വൻപാറകളും ചെങ്കുത്തായ പ്രദേശങ്ങളും ട്രക്കിങ്ങിനും ഏറെ അനുയോജ്യമാണ്
കോഴിക്കോട്-ബാലുശ്ശേരി റൂട്ടിൽ വരുന്നവർക്ക് നഗരത്തിൽനിന്ന് 14 കിലോമീറ്റർ യാത്രചെയ്യണം. കക്കോടി -ചെലപ്രം വഴിയും കുമാര സ്വാമി-ചെലവും റോഡിലൂടെയും ഏഴേ ആറ്-കല്ലും പുറത്ത് താഴം റോഡ് വഴിയും ഒളോപ്പാറയിലെത്താം.
പൊൻകുന്ന് മലയിലെ ജൈവവൈവിധ്യങ്ങളും ഏറെ കൗതുകമുണർത്തും. മലയിലെ പച്ചവിരിച്ച പ്രകൃതിയും നീരുറവകളും ഉൾപ്പെടെയുള്ള ദൃശ്യഭംഗി ആസ്വദിക്കാൻ ഒട്ടേറെ പേരെത്തുന്നുണ്ട്. കാക്കൂർ, നന്മണ്ട, തലക്കുളത്തൂർ എന്നീ പഞ്ചായത്തുകളിലായി ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്നതാണ് പൊൻകുന്ന് മല. മലയുടെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽപ്പോലും ജലസ്രോതസ്സുകളുണ്ട്.
സമുദ്രനിരപ്പിൽനിന്ന് 1500 അടി ഉയരത്തിലാണ് മല. ഇവിടെ നിന്ന് നോക്കിയാൽ അറബി കടലും പശ്ചിമഘട്ട മലകളും കാണാം. ട്രക്കിങ്ങിനായി എത്തു ന്നവരുമുണ്ട്. മലബാർ നാച്ചുറൽ ഹിസ്റ്റ്റി സൊസൈറ്റി നടത്തിയ സർവേയിൽ 140 ഇനം പക്ഷികളെ ഇവിടെ കണ്ടെത്തിയിരുന്നു. ഇതിൽ 34 ദേശാടനപ്പക്ഷികളും ഉൾപ്പെടും. വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന വലിയപു ള്ളി പരുന്ത്, ചെറിയപുള്ളി പരു ന്ത്, മേടുതപ്പി, വെള്ള അരിവാൾ കൊക്കൻ, ചേരക്കോഴി എന്നിവയെല്ലാം ഇവിടെയുണ്ട്. കൂടാതെ പശ്ചിമഘട്ടത്തിൽ കാണുന്ന ചാരക്കാളി, കരിഞ്ചുണ്ടൻ, ഇത്തിക്കണ്ണിക്കുരുവി തുടങ്ങിയവയുടെയുമെല്ലാം ആവാസകേന്ദ്രമാണിവിടം.
പൊൻകുന്നിലേക്ക് എത്താം
കോഴിക്കോട്-ബാലുശ്ശേ രി പാതയിടയിലെ കാക്കൂർ പതിനൊന്നേ നാലിൽനിന്ന് സംസ്കൃതം കോളേജ് റോഡി ലൂടെ ഒന്നരക്കിലോമീറ്ററോ ളം സഞ്ചരിച്ചാൽ പൊൻകു ന്നിലെത്താം. പകുതിഭാഗത്തോളം വാഹനഗതാഗതം സാധ്യമാണ്. ബാക്കിയുള്ള ദൂരം ട്രക്കിങ് രീതിയിൽ നടന്ന് മലമുകളിലെത്താം. നന്മണ്ട-ചീക്കിലോട് ഭാഗത്തുകൂടിയും പൊൻകുന്നിലേക്ക് എത്താം.