കടത്തനാട് സാഹിത്യോത്സവം നാടിന്റെ മഹോത്സവമായി മാറിയിരിക്കുകയാണെന്ന് ഷാഫി പറമ്പിൽ എംപി

വടകരയിൽ കടത്തനാട് ലിറ്ററേച്ചർ ഫസ്റ്റിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചുകൊണ്ട് നടക്കുന്നതാണ് ഈ മഹോത്സവം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലയും സാഹിത്യവും ഏതെങ്കിലും ഒരു പ്രത്യേക വി ഭാഗത്തിന്റെ തല്ലെന്നും ഇതിന്റെ അട്ടിപ്പേര് അവകാശപ്പെടാൻ ആർക്കും കഴിയില്ല എന്നും തുടർന്ന് അദ്ദേഹം പറഞ്ഞു.
വർത്തമാനകാല ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യവും ഭരണഘടനയും സംരക്ഷിച്ചു നിർത്താൻ സർവ്വ ജനവിഭാഗങ്ങളും ഒരുമിച്ചു നിൽക്കേണ്ടതുണ്ടെന്നും ഇത്തരം സാഹിത്യസംവാദങ്ങൾ അതിന് കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കൽപ്പറ്റ നാരായണൻ മോഡറേറ്റർ ആയിരുന്നു. ഐ മൂസ അധ്യക്ഷത വഹിച്ചു

Leave a Reply

Your email address will not be published.