ഇന്ത്യയിലെ മികച്ച ഇലക്ട്രിക് സ്കൂട്ടറുകളെക്കുറിച്ച് അറിയാം. മുൻനിരയിലുള്ള ഇലക്ട്രിക് സ്കൂട്ടറുകളുടെ വിലകൾ, ശ്രേണി, ചാർജിംഗ് സമയം, സവിശേഷതകൾ എന്നിവയും അറിഞ്ഞിരിക്കാം.
1 . ഏഥർ 450X GEN 3 Scooters 1,59,439 Onwards ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നാണ് ഏഥർ 450X. മുമ്പുണ്ടായിരുന്ന ഏഥർ 450 അടിസ്ഥാനമാക്കിയാണ് ഇതിനെ കമ്പനി തയാറാക്കിയിരിക്കുന്നത്. പക്ഷേ പുതിയ കളർ ഓപ്ഷനുകളും സോഫ്റ്റ്വെയർ മെച്ചപ്പെടുത്തലുകളും ഉൾപ്പെടെ കുറച്ച് പരിഷ്ക്കാരങ്ങളും മോഡലിന് ലഭിക്കുന്നുണ്ട്. മെലിഞ്ഞ ഡിസൈൻ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നതെങ്കിലും കാഴ്ച്ചയിൽ സ്പോർട്ടിയറാണ് ഏഥർ 450X. 4G കണക്റ്റിവിറ്റി, ബ്ലൂടൂത്ത് സ്മാർട്ട്‌ഫോൺ പെയറിംഗ്, നാവിഗേഷൻ തുടങ്ങിയ സവിശേഷതകളുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്പ്ലേ 450X പരിചയപ്പെടുത്തിയിട്ടുണ്ട്. ഇതിന് IP67 റേറ്റിംഗുള്ള 2.61kWh ബാറ്ററി പായ്ക്ക്, 3,300 വാട്ട് മോട്ടോർ എന്നിവയാണ് കരുത്തുപകരുന്നത്. ഇത് 0-40 കിലോമീറ്റർ വേഗത വെറും 3.3 സെക്കൻഡിൽ കൈവരിക്കാൻ പ്രാപ്‌തമാണ്. അതേസമയം 80 കിലോമീറ്റാറാണ് പരമാവധി വേഗത. ഏകദേശം 116 കിലോമീറ്റർ റേഞ്ചും സ്‌കൂട്ടർ നൽകുന്നുണ്ട്.
ഏഥർ 450X GEN 3 Scooters 1,59,439 Onwards
2 . VIDA V1 Scooters 1,17,467 Onwards ചേതക് എന്ന ഐതിഹാസിക മോഡലിനെ ഇലക്‌ട്രിക്കിലേക്ക് പുനരവതരിപ്പിക്കുകയായിരുന്നു ബജാജ്. 2019 ഒക്ടോബറിൽ അവതരിപ്പിച്ച മോഡലൽ മത്സരാധിഷ്ഠിത ഇലക്ട്രിക് സ്കൂട്ടർ വിപണിയിലേക്കുള്ള കമ്പനിയുടെ വരവിനെയും അടയാളപ്പെടുത്തി. ബെംഗളൂരു, പൂനെ എന്നീ നഗരങ്ങളിലാണ് മോഡലിനെ ആദ്യഘട്ടത്തിൽ പുറത്തിറക്കിയത്. പ്ലാസ്റ്റിക് ബോഡി പാനലുകൾ ലഭിക്കുന്ന മിക്ക ഇലക്ട്രിക് സ്കൂട്ടറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അനുയോജ്യമായ മെറ്റൽ ബോഡി ലഭിക്കുന്നു എന്നതാണ് ബജാജ് ചേതക്കിന്റെ പ്രത്യേകത. 3,800W BLDC മോട്ടോറിന് പവർ അയയ്ക്കുന്ന 3kWh ബാറ്ററി പായ്ക്കാണ് ബജാജ് ചേതക്കിന് കരുത്ത് പകരുന്നത്. ഒറ്റ ചാർജിൽ ഏകദേശം 95 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. 60 മിനിറ്റിനുള്ളിൽ 0-25 ശതമാനത്തിൽ നിന്ന് ബാറ്ററി ചാർജ് ചെയ്യുന്ന ഫാസ്റ്റ് ചാർജ് പ്രവർത്തനവും ഇതിന് ലഭിക്കുന്നു.
VIDA V1 Scooters 1,17,467 Onward
3 . ടിവിഎസ് ഐക്യൂബ് Scooters 1,17,636 Onwards. ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിനായുള്ള ടിവിഎസിന്റെ ഉത്തരമാണ് ഐക്യൂബ്. ഒരു ഫ്യൂച്ചറിസ്റ്റിക് ഡിസൈനിനൊപ്പം സവിശേഷതകളാലും സമ്പന്നമാണ് ഈ ക്യൂട്ട് ഇവി. ഇൻസ്ട്രുമെന്റേഷനായി ഒരു പൂർണ കളർ ടിഎഫ്ടി ഡിസ്പ്ലേയാണ് ഐക്യൂബ് അവതരിപ്പിക്കുന്നത്. ഇതിനു പുറമെ എൽഇഡി ഹെഡ്‌ലാമ്പുകൾ, യുഎസ്ബി ചാർജിംഗ് പോർട്ട്, നാവിഗേഷൻ അസിസ്റ്റ്, ജിയോഫെൻസിംഗ്, ബ്ലൂടൂത്ത് സ്മാർട്ട്‌ഫോൺ ജോടിയാക്കൽ തുടങ്ങിയ സവിശേഷതകളും ലഭിക്കുന്നു. ടിവിഎസ് ഐക്യൂബിന് കരുത്തേകുന്നത് 2.25 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കാണ്. 0-40 കിലോമീറ്റർ വേഗത വെറും 4.2 സെക്കൻഡിനുള്ളിൽ വൈകരിക്കും. പരമാവധി വേഗത 78 കിലോമീറ്ററാണ്. അതേസമയം ഏകദേശം 75 കിലോമീറ്റർ റേഞ്ചാണ് ഐക്യൂബ് വാഗ്‌ദാനം ചെയ്യുന്നത്.
ടിവിഎസ് ഐക്യൂബ് Scooters 1,17,636 Onwards
OLA S1 Pro Gen – 2. 1,40,996 Onwards
Bajaj Chetak – Rs: 1,10,496
Simple Energy 1 Rs: 1.66,142
Hero Electric Optima HX 1 Rs: 83,315
OKAY FAAST F2F Rs: 84,006
OLA SI X Rs: 83,447