കുറഞ്ഞ വിലക്ക് വൈദ്യുതി ലഭിക്കുന്നതിന് വേണ്ടി യു.ഡി.എഫ് സർക്കാർ ഒപ്പ് വെച്ച കരാർ എൽ.ഡി.എഫ് സർക്കാർ റദ്ദാക്കിയതാണ് കെ.എസ്.ഇ.ബിയുടെ നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ആർ. ഷെഹിൻ പറഞ്ഞു. വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡണ്ട് മുരളീധരൻ തൊറോത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽസിക്രട്ടറി രാജേഷ് കീഴരിയൂർ, വി.വി.സുധാകരൻ, രജീഷ് വെങ്ങളത്ത് കണ്ടി, അരുൺ മണമൽ, തൻഹീർ കൊല്ലം,പി.വി. വേണുഗോപാൽ, വി.കെ. ശോഭന,മനോജ് പയറ്റുവളപ്പിൽ എന്നിവർ പ്രസംഗിച്ചു. നടേരി ഭാസ്ക്കരൻ, ചെറുക്കാട്ട് രാമൻ, കെ.പി.വിനോദ് കുമാർ, റാഷിദ് മുത്താമ്പി, കെ.വി റീന, കെ.എം. സുമതി, പി.പി. നാണി, ശ്രീജാറാണി, നിഹാൽ, എൻ. ദാസൻ, ഇ.എം. ശ്രീനിവാസൻ, വി.കെ.സുധാകരൻ എന്നിവർ നേതൃത്വം നല്കി.
പൂക്കാട് കെ.എസ്.ഇ.ബി ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച് കെ.പി.സി.സി അംഗം കെ.രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നമ്പാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഷബീർ എളവനക്കണ്ടി, വി.പി. പ്രമോദ്, അനിൽ പാണലിൽ, എ.കെ. ജാനി ബ്,അബ്ദുൾ ഷുക്കൂർ, ശ്രീജ കണ്ടിയിൽ, എ.ടി.ബിജു എന്നിവർ പ്രസംഗിച്ചു. ഷാജി തോട്ടോളി, കെ.എം. ദിനേശൻ, പി. ശ്രീസുതൻ,എ.എം. ദേവി,വത്സല പുല്ലേത്ത് എന്നിവർ നേതൃത്വം നല്കി.
വൈദ്യുത ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് ബ്ളോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ഇലക്ട്രിസിറ്റി ഓഫീസിന് മുമ്പിലും ധർണ സംഘടിപ്പിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ഇ. അശോകൻ സമരം ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ ആധ്യക്ഷ്യം വഹിച്ചു. ഡി.സി.സി. മെമ്പർ കെ.പി. വേണുഗോപാലൻ മുഖ്യ പ്രഭാഷണം നടത്തി. രാമചന്ദ്രൻ നീലാംബരി, കെ. അഷറഫ്, വിജയൻ ശ്രീനിലയം, സുധാകരൻ പറമ്പാട്ട്, ടി.കെ. ഗോപാലൻ, പി. അശോകൻ, എ.അർഷാദ് , പ്രസന്നകുമാരി മൂഴിക്കൽ, കെ. ശ്രീകുമാർ, എം.പി. കുഞ്ഞിക്കൃഷ്ണൻ, പി.പി. ഗോപാലൻ, പി.കെ.ബീന എന്നിവർ പ്രസംഗിച്ചു. ഷബീർ ജന്നത്ത്, കെ.കെ. ദാസൻ , ഒ.കെ. ചന്ദ്രൻ, ജിഷ മാടായി, ശശി ഊട്ടേരി എന്നിവർ നേതൃത്വം നൽകി.