ലോകത്ത് നടക്കുന്ന എല്ലാ മാറ്റങ്ങളും,വിപ്ലവങ്ങൾക്കും നേതൃത്വം നൽകുന്നത് വിദ്യാർത്ഥികളെണെന്നും, കാലത്തിന്റെ മാറ്റങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് സമൂഹത്തിൽ പക്വമായി ഇടപെടണമെന്നും,ലോകത്തെ എല്ലാ അനീതിയോടും, നീതിനിഷേധങ്ങളോടും സന്ധിയില്ലാത്ത പോരാടങ്ങൾക്ക് വിദ്യാർത്ഥികൾ നേതൃത്വം നൽകണമെന്നും യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സമദ് നടേരി അഭിപ്രയപ്പെട്ടു.
ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തിൽ കേരള സംസ്ഥാനമാകെ നടത്തപ്പെടുന്ന
‘കാലം” നവാഗത സംഗമങ്ങളുടെ കൊയിലാണ്ടി നിയോജക മണ്ഡലം തല ഉദ്ഘാടനം ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ കവലാട് ശാഖയിൽ മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഉദ്ഘാടനം ചെയ്തു .
msf സംസ്ഥാന വിംഗ് കൺവീനർ ആസിഫ് കലാം മുഖ്യാതിഥിയായി.msf കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് ശിബിൽ പുറക്കാടിന്റെ ആദ്യക്ഷതയിൽ ജനറൽ സെക്രട്ടറി സിഫാദ് ഇല്ലത്ത് സ്വാഗത പ്രഭാഷണം നടത്തി.
IUML ചെങ്ങാട്ട്കാവ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ലത്തീഫ് കവലാട്, കവലാട് ശാഖ ലീഗ് നേതാവ് സി. വി ആലിക്കുട്ടി സാഹിബ്,STU കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹി റാഫി കെ, ഖത്തർ KMCC ഭാരവാഹി ലത്തീഫ് വി,എം യൂത്ത് ലീഗ് ഭാരവാഹി , റിയാസ് പി. കെ , msf കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹികളായ ഫസീഹ് സി,ഇല്യാസ് കവലാട് ,റഫ്ഷാദ് വലിയമങ്ങാട്,സജാദ് പയ്യോളി,റാഷിദ് വേങ്ങളം,തുഫൈൽ വരിക്കോളി, ഷാനിബ് തിക്കോടി,നബീഹ് കൊയിലാണ്ടി, തുടങ്ങിയവർ സാംസരിച്ചു. msf കവലാട് ശാഖ പ്രസിഡന്റ് നിഹാദ്, ഫാരിസ്, സിദാൻ, നിഹാൽ, ആദിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പതാക ഉയർത്തി.
മുബാരിസ് കവലാട് നന്ദി പറഞ്ഞു.
Latest from Local News
കോതമംഗലം പ്യുവർ പ്യൂപ്പിൾസ് എയ്ഡ് സൊസൈറ്റി സ്പോൺസർ ചെയ്യുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ സ്മാരക ലൈബ്രറി& റീഡിംഗ് റൂം സെപ്റ്റംബർ
കൊയിലാണ്ടി: ഗോപാലപുരം തെക്കേ തൈക്കണ്ടി (പടിഞ്ഞാറയിൽ മീത്തൽ) സോമൻ (87) അന്തരിച്ചു. ഭാര്യ ദേവകി. മകൻ പരേതനായ സുധീർ. അച്ഛൻ പരേതനായ
കൊയിലാണ്ടി: കുറുവങ്ങാട് കൊടുന്താര്‍കുനി പി.എസ്.രാജലക്ഷ്മി (53) അന്തരിച്ചു. ഭര്‍ത്താവ് വിനോദ്. സഹോദരിമാര്‍ ഗിരിജ, തുളസി, സുനിത. സഞ്ചയനം ചൊവ്വാഴ്ച.
ചേമഞ്ചേരി: കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിനു മുന്നോടിയായുള്ള ചേമഞ്ചേരി മേഖലാ സമ്മേളനം സംഘടന ജില്ലാ ട്രഷറർ മാങ്ങോട്ടിൽ സുരേന്ദ്രൻ
പയ്യോളി മഹിളാ കോൺഗ്രസ്സ് പയ്യോളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപകദിനാചരണം നടത്തി. പയ്യോളി കോൺഗ്രസ്സ് ഭവനിൽ നടന്ന ചടങ്ങിൽ മഹിളാ കോൺഗ്രസ്സ്