കന്നൂർ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം

/

കൊയിലാണ്ടി: കന്നൂർ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഡിസംബർ 20 മുതൽ 26 വരെ ആഘോഷിക്കും. 21 ന് ദീപാരാധനക്ക് ശേഷം തന്ത്രി കക്കാട്ടില്ലത്ത് ദയാനന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഉത്സവത്തിന് കൊടിയേറും. രാത്രി 8.30 മുതൽ പ്രാദേശിക കലാകാരന്മാരുടെ നൃത്തസന്ധ്യ. 22 ന് തായമ്പക. 23 രാത്രി 8.30 മുതൽ തൃക്കോവിൽ മാതൃ സമിതി അവതരിപ്പിക്കുന്ന കലാപരിപാടികൾ. 24 ന് വാദ്യകലാകാരൻ വിജിൻകാന്ത് മാരാർ ചെറുതോഴം നേതൃത്വം നൽകുന്ന തായമ്പക. 25 ന് പള്ളിവേട്ട , പാണ്ടിമേളം. ചെണ്ടവാദ്യകലാകാരൻ മുചുകുന്ന് ശശിമാരാർ പാണ്ടിമേളത്തിന് നേതൃത്വം നൽകും. 26 ന് ആറാട്ട്, ആറാട്ട് കടവിൽ കേളി, പാണ്ടിമേളം , തിരിച്ചെഴുന്നള്ളത്ത്, കൊടിയിറക്കം. എല്ലാ ദിവസവും പ്രസാദ ഊട്ട് ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published.