വഴിയോരങ്ങളിലെ ബോര്‍ഡുകളും ബാനറുകളും ഉടന്‍ മാറ്റണമെന്ന് സര്‍ക്കാര്‍

പാതയോരങ്ങളിലെ ബോര്‍ഡുകളും ബാനറുകളും ഉടന്‍ മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. ഈ മാസം 15ന് മുമ്പ് പാതയോരങ്ങളിലെ ബോര്‍ഡുകളും ബാനറുകളും കൊടി തോരണങ്ങളും മാറ്റണം. ഉത്തരവ് ലംഘിച്ചാല്‍ തദ്ദേശ സെക്രട്ടറിമാരില്‍ നിന്ന് പിഴ ഈടാക്കും.

ബോര്‍ഡുകളും ബാനറുകളും കൊടി തോരണങ്ങളും മാറ്റാനായി സ്‌ക്വാഡുകളെ നിയോഗിക്കണമെന്ന് നിര്‍ദേശം. വരുന്ന മൂന്ന് ദിവസങ്ങളില്‍ സ്‌ക്വാഡുകള്‍ നിരത്തിലിറങ്ങി പരിശോധന നടത്തും. അനധികൃതമായി സ്ഥാപിച്ച എല്ലാ ഫ്ളക്സ് ബോര്‍ഡുകളും തോരണങ്ങളും നീക്കം ചെയ്യണം. ജില്ലാ നോഡല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ഇക്കാര്യം കൃത്യമായി നടപ്പിലാക്കണമെന്നും സർക്കാർ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ കേരളം മുമ്പിൽ

Next Story

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) തിരിതെളിഞ്ഞു

Latest from Main News

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ചർച്ച നടത്തും; വിദ്യാർത്ഥി കൺസഷൻ ടിക്കറ്റിന് ആപ്പ് വരുന്നു: ഗതാഗതമന്ത്രി

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്  മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ജൂലൈ 5 (ഇന്ന്), ജൂലൈ 6, ജൂലൈ 9

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച്‌ ദോശ

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും

സംസ്ഥാനത്തെ മെമു ട്രെയിൻ യാത്രക്കാര്‍ ദീര്‍ഘകാലമായി ഉന്നയിച്ചിരുന്ന പ്രശ്നത്തിന് പരിഹാരമായി കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. കൊടിക്കുന്നിൽ സുരേഷ്