ഡോ. വന്ദനദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പ്രതിയുടെ മനോനിലയ്ക്ക് പ്രശ്‌നമില്ലെന്ന
സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. സംഭവത്തിന് നൂറിലധികം ദൃക്‌സാക്ഷികള്‍ ഉണ്ടെന്ന്
വന്ദനയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ കോടതിയിൽ പറഞ്ഞു. ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി അറിയാമോ എന്നാണ് സുപ്രീംകോടതി പ്രതിഭാഗത്തോട് ചോദിച്ചത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി ഇടക്കാല ജാമ്യത്തിനുള്ള സന്ദീപിന്റെ ആവശ്യം തള്ളിയിരുന്നു. പ്രതി സന്ദീപിന്റെ മാനസിക നില സംബന്ധിച്ച റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനും സുപ്രീംകോടതി സംസ്ഥാനത്തോട് നിർദ്ദേശിച്ചിരുന്നു. പരിശോധനയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്നായിരുന്നു സംസ്ഥാനം അന്ന് കോടതിയെ അറിയിച്ചത്.