പിഷാരികാവിലമ്മയുടെ പിറന്നാൾ ഇന്ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. മേളങ്ങളോടെയുള്ള പൂജകളോടെ തൃക്കാർത്തികക്ക് തുടക്കമാവും. കാലത്ത് തൊട്ടു അഖണ്ഡ നാമജപവും, സരസ്വതി മണ്ഡപത്തിൽ ക്ഷേത്ര കലാഅക്കാദമിയുടെ ഭക്തിഗാനമൃതവും നടക്കുന്നു. ഉച്ചക്ക് 12 മണിയോടെ ദേവസ്വം ഊട്ടുപുരയിൽ കാർത്തികസദ്യ വിളമ്പും. വൈകീട്ട് കാർത്തിക ദീപം തെളിയും .തുടർന്ന് ക്ഷേത്രം ദീപങ്ങളാൽ നിറയും. 6 മണിക്ക് സരസ്വതി മണ്ഡപത്തിൽ പ്രശസ്ത ഗാനരചയിതാവ് പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പിഷാരികാവ് തൃക്കാർത്തിക സംഗീതപുരസ്കാരം സമ്മാനിക്കും. ചലച്ചിത്രഗായകൻ അജയ്‌ഗോപൻ മുഖ്യാഥിതിയായിരിക്കും. തുടർന്ന് ചെങ്കോട്ടയ് ഹരിഹര സുബ്രഹ്മണ്യത്തിന്റെ സംഗീത കച്ചേരിയുണ്ടാവും. ആറു മണിയോടെ ഊട്ടുപുരയിൽ ദേവസ്വത്തിന്റെ പിറന്നാൾ മധുരം വിളമ്പും. വൈകുന്നരം ക്ഷേത്രത്തിലെത്തുന്ന 5000 ത്തിൽ പരം ഭക്തജനങ്ങൾക്ക് ക്ഷേമ സമിതി കാർത്തിക പുഴുക്കും ഉണ്ടായിരിക്കും.








