കൊയിലാണ്ടി :കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ കാര്‍ത്തികവിളക്ക് മഹോത്സവം ആഘോഷപൂര്‍വ്വം കൊണ്ടാടി. പിഷാരികാവിലമ്മയുടെ പിറന്നാള്‍ ദിനമാണ് കാര്‍ത്തിക വിളക്ക് നാള്‍.തൃക്കാര്‍ത്തിക സംഗീതോത്സവത്തോടനുബന്ധിച്ച് പിഷാരികാവ് ക്ഷേത്രം ഏര്‍പ്പെടുത്തിയ തൃക്കാര്‍ത്തിക സംഗീത പുരസ്‌കാരം ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു. ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാലും ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.കെ.പ്രമോദ് കുമാറും ചേര്‍ന്ന് കൈതപ്രത്തിന് പുരസ്‌ക്കാരം സമര്‍പ്പിച്ചു. ചലച്ചിത്രഗായകന്‍ അജയ്ഗോപന്‍ മുഖ്യാഥിതിയായിരിന്നു.മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം പ്രജീഷ് തിരുത്തിയില്‍,ട്രസ്റ്റിബോര്‍ഡ് അംഗങ്ങളായ പുനത്തില്‍ നാരായണന്‍ കുട്ടി നായര്‍,മുണ്ടക്കല്‍ ഉണ്ണികൃഷ്ണന്‍ നായര്‍,കീഴയില്‍ ബാലന്‍,എം.ബാലകൃഷ്ണന്‍,ടി.ശ്രീപുത്രന്‍,സി..ഉണ്ണികൃഷ്ണന്‍ നായര്‍,പി.പി.രാധാകൃഷ്ണന്‍,ദേവസ്വം മാനേജര്‍ വി.പി.ഭാസ്‌ക്കരന്‍,കെ.ടി.സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ചെങ്കോട്ടൈ ഹരിഹര സുബ്രമണ്യത്തിന്റെ സംഗീത കച്ചേരിയും നടന്നു.