മേപ്പയ്യൂർ മങ്ങാട്ടുമ്മൽ പരദേവതാ ക്ഷേത്രത്തിലെ തേങ്ങ ഏറും കളംപാട്ട് മഹോത്സവം ഡിസംബർ 16 മുതൽ 18 വരെ വിവിധപരിപാടികളോട് കൂടി നടത്തപ്പെടുന്നു. ക്ഷേത്രം മേൽശാന്തി ശിവകുമാർ നമ്പൂതിയുടെ കാർമികത്വത്തിൽ ഉത്സവം കൊടിയേറി. കൊടിയേറ്റത്തിന് രക്ഷാധികാരി സുരേഷ് മങ്ങാട്ടുമ്മൽ, പ്രസിഡണ്ട് ബാലൻ സി.എം. സെക്രട്ടറി എം.എം ബാബു, ചെയർമാൻ ആർ.കെ. രമേശൻ, പി.എം മുരളിധരൻ, കോറോത്ത് കുഞ്ഞിരാമൻ, മക്കാട്ട് ബാലൻ, ചന്ദ്രൻ എം.കെ. രാജേഷ് രാരോത്ത് ദിലീപ് ഒ.സി, എം ബാബു, ടി.കെ. പ്രഭാകരൻ, ദേവരാജൻ ശംഭൂസ്, ജോതി അനുഗ്രഹ, ഗോപിമക്കാട്ട്, സുഗീഷ് ചാത്തോത്ത് എന്നിവർ നേതൃത്വം നൽകി. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.
ഡിസംബർ 16 തിങ്കൾ കാലത്ത് 5.30 ന് ഗണപതി ഹോമം, മലർ നിവേദ്യം, ഉഷ പൂജ , ഉച്ചപൂജ, കാലത്ത് 7 മണിക്ക് പ്രഭാത ഭക്ഷണം, ഉച്ചക്ക് 12.30 ന് പ്രസാദ ഊട്ട്, വൈകുന്നേരം 6 മണിക്ക് ദീപാരാധന, രാത്രി 8 മണി പ്രാദേശിക കലാകാരൻമാരുടെ സംഗീത നിശ, 17 ന് കാലത്ത് ഗണപതി ഹോമവും വിശേഷാൽ പൂജയും, 7 മണിക്ക് പ്രഭാത ഭക്ഷണം, വൈകുന്നേരം 6 മണി ദീപാരാധന, 7 മണിക്ക് ആചര്യ കൃഷ്ണദാസ് കീഴരിയൂരിൻ്റെ ആധ്യാത്മിക പ്രഭാഷണം. 8 മണിക്ക് കുട്ടികളുടെ കലാപരിപാടികൾ. ഡിസംബർ 18 ബുധൻ കാലത്ത് 5.30 ന് ഗണപതി ഹോമം വിശേഷാൽ പൂജകൾ 7 മണി പ്രഭാത ഭക്ഷണം 11 മണിക്ക് കളംപാട്ടിന് കൂറയിടൽ, 4 മണിക്ക് തണ്ടാൻ മക്കാട്ട് ബാലൻ്റെ വീട്ടിൽ നിന്ന് ഇളനീർ കുല വരവ് 5.30 ന് ഇളനീർ വെപ്പ്, ദീപാരാധന,7 മണിക്ക് തായമ്പക, 8 മണിക്ക് സ്കോർപിയോൺസ് നൃത്ത പരിപാടി, 9.30 ന് അത്താഴപൂജ , 10 മണിക്ക് വിളക്കിനെഴുന്നള്ളത്ത് 11 മണിക്ക് കളംപാട്ടും തേങ്ങ ഏറും, കളം മയക്കലും പ്രസാദ വിതരണവും, തുടർന്ന് ഉത്സവം വാളകം കൂടൽ.