കെ എസ് എസ് പി യു  കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനു മുന്നിൽ ധർണ്ണ നടത്തി

/

കെ എസ് എസ് പി യു  കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 10.12.24 ന് കാലത്ത് 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനു മുന്നിൽ ധർണ്ണ നടത്തി. പെൻഷൻ പരിഷ്ക്കരണ, ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പന:സ്ഥാപിക്കുക, പന്ത്രണ്ടാം പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, മെഡി സെപ്പിലെ അപാകതകൾ പരിഹരിക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക, എക്സ് ഗ്രേഷ്യാ പെൻഷൻകാർക്ക് മറ്റു പെൻഷൻ കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ധർണ്ണ , കൊയിലാണ്ടി എസ് ബി ഐ യുടെ മുന്നിൽ നിന്നും പെൻഷൻ കാർ പ്രകടനമായി വന്നാണ് ധർണ്ണ നടത്തിയത്.

 ധർണ്ണ കെ എസ് എസ് പി യു  സംസ്ഥാന സെക്രട്ടറി ശ്രീമതി ടി.വി ഗിരിജ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിലർ ശ്രീ. പി .സുധാകരൻ മാസ്റ്റർ, ജില്ലാ കമ്മറ്റി മെമ്പർ ശ്രീ. സു കുമാരൻ മാസ്റർ, ജോ: സെക്രട്ടറി ശ്രീ.എം.എം. ചന്ദ്രൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.  ബ്ലോക്ക് സെക്രട്ടറി ശ്രീധരൻ അമ്പാടി സ്വാഗതവും, ബ്ലോക്ക് ജോ: സെക്രട്ടറി ശ്രീമതി എൻ.കെ. വിജയഭാരതി ടീച്ചർ നന്ദിയും രേഖപ്പെടുത്തി. 110 മെമ്പർമാർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

പിഷാരികാവ് കാർത്തികവിളക്ക് സംഗീതോത്സവം സംഗീത കച്ചേരിയുമായി മാതംഗി സത്യമൂർത്തി

Next Story

റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷിക്കാം

Latest from Local News

അശ്വതി സിനിലേഷ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്

സി ടി അജയ് ബോസ്സ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്

ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന  11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്. 

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എംപി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്