കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക സംഗീതോത്സവത്തിൽ മാതംഗി സത്യമൂർത്തി അവതരിപ്പിച്ച സംഗീതക്കച്ചേരി ഹൃദ്യമായി. വയലിനിൽ മഞ്ചൂർ രഞ്ജിത്, മൃദംഗത്തിൽ പാലക്കാട് ജയകൃഷ്ണൻ, ഘടത്തിൽ കോട്ടയം ഷിനു ഗോപിനാഥ് എന്നിവർ പക്കമേളമൊരുക്കി. ബുധനാഴ്ച വൈകിട്ട് ഡോ. അടൂർ പി. സുദർശനൻ്റെ സംഗീതക്കച്ചേരി.വയലിൻ ഗണരാജ് കാസർഗോഡ്,മൃദംഗം ആടൂർ ബാബു,ഗഞ്ചിറ വിഷ്ണു കമ്മത്ത് എന്നിവർ പക്കമേളമൊരുക്കും.