പൊയിൽക്കാവ് മഹാത്മാഗാന്ധി സേവാഗ്രാം ഡിസംബർ 14 ശനിയാഴ്ച രാവിലെ 9 മണി മുതൽ പൊയിൽക്കാവ് സ്കൂളിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും. ആസ്റ്റർ മിംമ്സ് ഹോസ്പിറ്റൽ കോഴിക്കോട്, ആഞ്ജനേയ ഡൻ്റൽ കോളേജ് (എം.എം.സി) ഉള്ള്യേരി , തണൽ ചേമഞ്ചേരി, സി.എച്ച് സെൻ്റർ കൊയിലാണ്ടി, (സിപ്ല, ബ്രിത്ത് ഫ്രീ (CIPLA breath free ) എന്നിവിടങ്ങളിൽ നിന്നായി വിദഗ്ദ ഡോക്ടർമാരടക്കം 50 ഓളം ആരോഗ്യ പ്രവർത്തകരും മറ്റ് അനുബന്ധ സംവിധാനങ്ങളും ക്യാമ്പിൽ ഉണ്ടാവും.
ജനറൽ മെഡിസിൻ, കാർഡിയോളജി, ഓർത്തോ, ഗൈനക്കോളജി, ഒഫ്താൽമോളജി (നേത്രരോഗം), വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടർമാർ പരിശോധിക്കും. ലബോറട്ടറി സൗകര്യം : ബി.പി, ഷുഗർ പരിശോധനകൾ നടത്തു.. കൂടാതെ ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് കൊളസ്റ്ററോൾ HBAI C പരിശോധനകൾ
* വൃക്ക രോഗ നിർണ്ണയം – 300 പേർക്ക്
* ദന്ത പരിശോധന, ദന്ത പരിചരണം, പല്ല് ക്ലീനിംഗ്, പല്ല് അടയ്ക്കൽ
* ശ്വാസകോശ രോഗങ്ങൾ നിർണ്ണയിക്കാനുള്ള സ്പൈറോ മെട്രി (PFT) ടെസ്റ്റ്
* രക്തഗ്രൂപ്പ് നിർണ്ണയം
* ലഭ്യമായ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നു
രജിസ്ട്രേഷന്
9605 372 995 , 8086 991 433
9539 199 957 , 9961 272 738
8075 518 857 ഈ നമ്പറിൽ ബന്ധപ്പെടണം