എച്ചും എട്ടും എടുത്തു ടെസ്റ്റ് ജയിച്ചാലുടൻ ലൈസൻസ് കൊടുക്കുന്ന രീതിക്ക് മാറ്റം വരുത്താനൊരുങ്ങി മോട്ടോര്‍വാഹന വകുപ്പ്

എച്ചും എട്ടും എടുത്തു ടെസ്റ്റ് ജയിച്ചാലുടൻ ലൈസൻസ് കൊടുക്കുന്ന രീതിക്ക് മാറ്റം വരുത്താനൊരുങ്ങി മോട്ടോര്‍വാഹന വകുപ്പ്. ഇനി മുതൽ ആറു മാസത്തെയോ ഒരു വര്‍ഷത്തെയോ കാലയളവില്‍ പ്രൊബേഷണറി ലൈസന്‍സ് ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ഇത് നിരീക്ഷണാടിസ്ഥാനത്തിൽ നൽകുന്നതാണ്. ഇക്കാലയളവില്‍ അപകടരഹിതമായ ഡ്രൈവിംഗ് നടത്തിയാൽ മാത്രമേ ലൈസന്‍സ് നല്‍കൂ. ഡ്രൈവർക്ക് പ്രായോഗിക പരിജ്ഞാനം നൽകുകയാണ് ലക്ഷ്യമിടുന്നത്. ഇതേ മാതൃകയിൽ പ്രൊബേഷണറി ലൈസന്‍സ് നല്‍കുന്ന രാജ്യങ്ങളുടെ വിവരം വകുപ്പു ശേഖരിച്ചിട്ടുണ്ട്. അപകടരഹിതയാത്ര ഉറപ്പാക്കി പുതിയ ഡ്രൈവിങ് സംസ്‌കാരം രൂപപ്പെടുത്തലാണ് ലക്ഷ്യമിടുന്നതെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഗതാഗത കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.

ലേണേഴ്‌സ് പരീക്ഷ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി നെഗറ്റീവ് മാർക്ക് ഉൾപ്പെടുത്തും. ഡ്രൈവിങ്ങിലെ പ്രായോഗികപരിജ്ഞാനം സംബന്ധിച്ച ചോദ്യങ്ങളുടെ എണ്ണം കൂട്ടും. ഇതു മൂന്നു മാസത്തിനകം നടപ്പാക്കും. ട്രാക്ക്, റോഡ് ഡ്രൈവിങ് പരീക്ഷാ സംവിധാനം അക്രെഡിറ്റഡ് ഡ്രൈവിങ് സ്‌കൂളുകള്‍ വരുന്നതോടെ മെച്ചപ്പെടുമെന്നാണു പ്രതീക്ഷ. എച്ച്, എട്ട് എന്നിവ ഒഴിവാക്കി സംസ്ഥാനത്തെ റോഡുകളിലെ യഥാര്‍ഥ സാഹചര്യങ്ങള്‍ നേരിടുന്ന രീതിയിലാകും ട്രാക്ക് ടെസ്റ്റ് നടത്തുകയെന്ന് കമ്മിഷണര്‍ പറഞ്ഞു. ലൈസന്‍സ് കിട്ടിയാലുടന്‍ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ വാഹനങ്ങൾ ഓടിച്ചു അപകടമുണ്ടാക്കുന്നവരുടെ എണ്ണം വർധിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published.

Previous Story

ഏകാദശിയുടെ ഭാഗമായി ഗുരുവായൂരില്‍ ഇന്ന് ദശമിവിളക്ക്

Next Story

ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി ദര്‍ശന വിവാദത്തില്‍ സോപാനം സ്പെഷ്യല്‍ ഓഫീസര്‍ ഖേദം പ്രകടിപ്പിച്ചു

Latest from Main News

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന എൻഐഎ എസ്‌പിയായി ഡൽഹിയിൽ ചുമതലയേൽക്കാൻ പോകുന്നതോടെയാണ് മാറ്റം.

ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു

ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു. പതിനെട്ടാം പടിക്കു മുന്നിൽ വലിയ നടപ്പന്തലിന് പുറകുവശത്തായി മീനം രാശിയിലാണ്

ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ

ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ. സിബിഎസ്ഇയുടെ  ‘സ്​​റ്റെം’ പദ്ധതിയുടെ ഭാഗമായാണ് വ​ർ​ഷ​ത്തി​ൽ 50 മ​ണി​ക്കൂ​ർ

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ നാല്, ഏഴ് ക്ലാസ് വിദ്യാർത്ഥികളുടെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം.

വയനാട് കളക്ടറേറ്റില്‍ തയ്യാറാക്കിയ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം

വയനാട് കളക്ടറേറ്റില്‍ തയ്യാറാക്കിയ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ വൃത്തി-2025 ദി ക്ലീന്‍ കേരള കോണ്‍ക്ലേവില്‍ വെയ്സ്റ്റ് ടൂ വണ്ടര്‍ പാര്‍ക്ക് ഇനത്തിലാണ്