ചേമഞ്ചേരി തുവ്വക്കോട് അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തുവ്വക്കോട് അയ്യന്‍ വിളക്ക് മഹോത്സവം ഭക്തി നിര്‍ഭരമായി.നൂറ് കണക്കിന് അയ്യപ്പ ഭക്തര്‍ അയ്യപ്പന്‍ വിളക്കുല്‍സവത്തിന് ഒത്തുകൂടി.
പുലര്‍ച്ചെ ഗണപതി ഹോമത്തോടെ ചടങ്ങുകൾ തുടങ്ങി. താലപ്പൊലിയുടെയും വാദ്യ മേളങ്ങളുടെയും ഗജവീരന്റെയും അകമ്പടിയോടെ പാല കൊമ്പ് എഴുന്നള്ളത്ത് കാഞ്ഞിലശ്ശേരി മഹാ ശിവ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ചു. രാത്രി അയ്യപ്പ പൂജ ,ഉടുക്ക് അടിച്ചു പാട്ട്,പാല്‍ കിണ്ടി എഴുന്നള്ളത്ത്,തിരിഉഴിച്ചില്‍,വെട്ടും തടവും എന്നിവ നടന്നു. ഗുരുതി തര്‍പ്പണത്തോടെ സമാപിച്ചു.