ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി ദര്‍ശന വിവാദത്തില്‍ സോപാനം സ്പെഷ്യല്‍ ഓഫീസര്‍ ഖേദം പ്രകടിപ്പിച്ചു. മന:പൂര്‍വമല്ലാത്ത പിഴവ് സംഭവിച്ചുവെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഹരിവാസനം പാടി നട അടയ്ക്കുന്ന സമയത്തായിരുന്നു ദിലീപിന് ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയത്. പത്ത് മിനിറ്റിലേറെ മുന്‍ നിരയില്‍ തന്നെ നിന്ന് ദര്‍ശനം നടത്തിയ ദിലീപ് മറ്റ് ഭക്തരുടെ ദര്‍ശനത്തിനും ക്യൂ നീങ്ങുന്നതിനും തടസം സൃഷ്ടിച്ചെന്നാണ് ഹൈക്കോടതി നിരീക്ഷണം.
വ്യാഴാഴ്ച രാത്രിയാണ് ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദിലീപിന്റെ വിഐപി ദര്‍ശന വിവാദത്തില്‍ ഹൈക്കോടതിയില്‍ നിന്നുള്‍പ്പെടെ രൂക്ഷവിമര്‍ശനമാണ് ഉണ്ടായത്. തുടർന്ന് നാല് പേര്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, എക്‌സിക്യൂട്ടീവ് ഓഫിസര്‍, രണ്ട് ഗാര്‍ഡുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ശബരിമലയില്‍ ആര്‍ക്കും വിഐപി ദര്‍ശനം അനുവദിക്കരുതെന്ന് കോടതി നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്.