അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവ ലോഗോ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു

2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കുന്ന അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവ ലോഗോ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. അസ്ലം തിരൂരാണ് ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കലോത്സവത്തിൽ പുതുതായി ഉൾപ്പെടുത്തിയ ഗോത്ര നൃത്ത കലകൾ ഇത്തവണത്തെ കലോത്സവത്തിൻ്റെ പ്രത്യേകതയാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 

വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിനായി സർക്കാർ പൂർത്തിയാക്കിയിട്ടുള്ളത്. കലോൽസവത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്നും 101 ഉം ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നും 110 ഉം സംസ്‌കൃതോത്സവത്തിൽ 19 ഉം അറബിക് കലോത്സവത്തിൽ 19 ഉം ഇനങ്ങളിലായി ആകെ 249 മത്സരങ്ങളാണുളളത്. നഗര പരിധിയിലുളള 25 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. സെൻട്രൽ സ്റ്റേഡിയമാണ് കലോത്സവത്തിൻ്റെ പ്രധാന വേദി. ഓരോ വേദിയിലേക്കും എത്തുന്നതിനു സഹായകമായി ക്യൂ ആർ കോഡ് സംവിധാനം ഒരുക്കും.

അക്കോമഡേഷൻ സെൻ്ററുകളിൽ വേദികൾ സംബന്ധിച്ച ബോർഡുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഹെൽപ് ഡെസ്‌കുകളും സ്ഥാപിക്കും. കലോത്സവത്തിനോടനുബന്ധിച്ച് കനകക്കുന്ന് മുതൽ കിഴക്കേകോട്ട വരെയുള്ള നഗരവീഥിയിൽ ദീപാലങ്കാരം ഒരുക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മാക്കണഞ്ചേരി കേളപ്പൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

Next Story

ക്രിസ്മസ് നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കെ.എസ്.ഇ.ബി

Latest from Main News

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ നാദിർ ഗ്രാമത്തിൽ ഇന്ന് സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പിൽ മൂന്ന് ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു. ആസിഫ് അഹമ്മദ്

കക്കയം ഉരക്കുഴി മേഖലയിൽ വെള്ളത്തിൽ വീണ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി ; രക്ഷയായത് ഗൈഡിന്റെ സമയോചിത ഇടപെടൽ

കൂരാച്ചുണ്ട് : കക്കയം ഡാം സൈറ്റ് ടൂറിസം കേന്ദ്രത്തിൽ ഉരക്കുഴിക്ക് സമീപമുള്ള ശങ്കരൻപുഴയിലെ വെള്ളത്തിൽ പെട്ട വിനോദസഞ്ചാരികളെ വനംവകുപ്പ് ജീവനക്കാരും, ഇക്കോ

മലപ്പുറത്ത് വീണ്ടും വന്യജീവി ആക്രമണം; യുവാവ് കൊല്ലപ്പെട്ടു

മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. നിലമ്പൂർ ചോക്കാട് കല്ലാമുല സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വന്യജീവി അക്രമണമെന്നാണ് സംശയം. രാവിലെ

വയനാട് തൊള്ളായിരം കണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം

കൽപ്പറ്റ: റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി തൊള്ളായിരം കണ്ടിയിലാണ് സംഭവം. തൊള്ളായിരം