കോഴിക്കോട് നഗരത്തിൽ നിന്ന് 330 ഗ്രാം എംഡി.എം.എയുമായി രണ്ട് കുറ്റിച്ചിറ സ്വദേശികൾ പിടിയിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് മാങ്കാവ് ഭാഗത്തുള്ള ഒരു ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ഏകദേശം 12 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി ജാസിം മുഹമ്മദ് എന്നിവരാണ് പിടിയിലായത്. ഇതിനു മുമ്പും ഇവർ പിടിയിലായിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്നും വലിയ അളവിൽ ലഹരി വസ്തുക്കൾ കൊണ്ടുവന്ന് വിദ്യാർത്ഥികളെ ലക്ഷ്യമാക്കി വില്പന നടത്തുന്ന സംഘത്തിലുള്ളവരാണ് പിടിയിലായത്.
