പെൻഷൻ പരിഷ്കരണ ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്തപെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം പെൻഷൻ പരിഷ്ക്കരണനടപടികൾ ആരംഭിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റി ആഹ്വാനമനുസരിച്ച് കെ.എസ് എസ്സ് പി.യു മേലടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളി ടൗണിൽ പ്രകടനവും, ബീച്ച് റോഡ് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ്ണയും നടത്തി. ബ്ലോക്ക് പ്രസിഡണ്ട് കെ. ശശിധരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി എം. ചെക്കായി ധർണ്ണ ഉദ്ഘാടനം ചെയ്തു. ധർണ്ണയെ അഭിവാദ്യം ചെയ്തു കൊണ്ട് വി.പി. നാണുമാസ്റ്റർ, എ. കേളപ്പൻ നായർ, ടി. കുഞ്ഞിരാമൻ മാസ്റ്റർ, കെ.എം കമല എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എ എം കുഞ്ഞിരാമൻ സ്വാഗതവും കെ. ചന്ദ്രൻ നന്ദിയും പറഞ്ഞു.
Latest from Local News
മുചുകുന്ന് നാഗത്താൻ കണ്ടി നാരായണി അമ്മ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: പരേതയായ ഇന്ദിര, ബാബു, ഗീത,
കൊയിലാണ്ടി മന്ദമംഗലം അണേച്ചുവീട്ടിൽ ശ്രീനിവാസൻ (80 ) (റിട്ട. എക്സൈസ്) അന്തരിച്ചു. ഭാര്യ : രമണി. മകൾ : പ്രീത (പ്രൊഫ:എം.ഇ.എസ്
കൊയിലാണ്ടി ആശാ സമരത്തിന്റെ തൊണ്ണൂറ്റി ആറാം ദിവസമായ ഇന്ന് (വ്യാഴം) ആശാ ഹെൽത്ത് വർക്കേഴ്സ് യൂനിയൻ സംസ്ഥാ സെക്രട്ടറി, എം എ
എൽഡിഎഫ് സർക്കാരിന്റെ വാർഷികാഘോഷ പരിപാടികൾക്ക് വേണ്ടി കുടുംബശ്രീ അംഗങ്ങളിൽ നിന്നും നിർബന്ധ പിരിവ് നടത്തുന്നതിരെ ചെങ്ങോട്ടുകാവ് മണ്ഡലം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ
കരിയാത്തുംപാറ : ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തും പാറ ടൂറിസ്റ്റ് കേന്ദ്രം മലവെള്ളപ്പാച്ചിലിലിനെ തുടർന്ന് ബുധനാഴ്ച രണ്ട് മണിക്കൂറോളം അടച്ചിട്ടു.