വൈദ്യുത ചാർജ് വർദ്ധനവിനെതിരെ അരിക്കുളം കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണാ സമരം നടത്തി. ഡി.സി.സി. ജനറൽ സെകട്ടറി രാജേഷ് കീഴരിയൂർ ധർണ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ട്രഷറർ കെ. അഷറഫ് മാസ്റ്റർ ആധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റി പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി, സെക്രട്ടറി വി.വി.എം. ബഷീർ, മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി, യു.ഡി.എഫ് ജില്ലാ ലെയ്സൺ കമ്മറ്റി അംഗം എൻ.കെ. ഉണ്ണികൃഷ്ണൻ, കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡണ്ട് ഫായിസ് നടുവണ്ണൂർ, ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ രാമചന്ദ്രൻ നീലാംബരി, ലതേഷ് പുതിയേടത്ത്, ടി.ടി. ശങ്കരൻ നായർ എന്നിവർ സംസാരിച്ചു. അനസ് കാരയാട്, പി.എം. രാധ ടീച്ചർ, അൻസിന കുഴിച്ചാലിൽ, പി.കെ.കെ. ബാബു,ടി. എം. പ്രതാപചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 15 വ്യാഴാഴ്ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ
കൊയിലാണ്ടി: അപകട ഭീഷണി നിലനില്ക്കുന്ന കുന്ന്യോറമല ജില്ലാ കലക്ടര് സ്നേഹില് കുമാര് സിംങ്ങ് സന്ദര്ശിച്ചു. മണ്ണിടിയാന് സാധ്യതയുളള ഇവിടെ ബാക്കി സ്ഥലം
മേപ്പയ്യൂർ: ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക, പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ആശാ ഹെൽത്ത്
മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തോടന്നൂര്, കുന്നുമ്മല്, ബാലുശ്ശേരി, കുന്ദമംഗലം, ചേളന്നൂര് ബ്ലോക്കുകളില്
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ് ശക്തമായ മഴ