കൊയിലാണ്ടി: നടേരി കാവുംവട്ടം വെളിയണ്ണൂർ കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയേറി. തിങ്കളാഴ്ച രാത്രി നടന്ന കൊടിയേറ്റത്തിന് തന്ത്രി കാട്ടുമാടം അഭിനവ് അനിൽ നമ്പൂതിരിപ്പാട്, ദാമോദരൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് ഭഗത് കാവും വട്ടത്തിന്റെ തായമ്പക അരങ്ങേറ്റം നടന്നു. 10 ന് നവീൻരാജ്, യദു, യദുകൃഷ്ണ എന്നിവരുടെ ത്രിത്തായമ്പക, 11 ന് പ്രഭാഷണം, കേളികൊട്ട്, വെളിയണ്ണൂർ സത്യൻ മാരാരുടെ തായമ്പക, 12 ന് ഇളനീർക്കും വരവ് താലപ്പൊലി, പാണ്ടിമേളം, 13 ന് കാർത്തികദീപം തെളിയിക്കൽ, പുറത്തെഴുന്നള്ളിക്കൽ, പള്ളിവേട്ട, 14 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.
കൊയിലാണ്ടി: ആനക്കുളം ആലിപ്പുറത്ത് (തൈക്കണ്ടി) നാണി അമ്മ (98) അന്തരിച്ചു. ഭർത്താവ്: പരേതനായ തൈകണ്ടി കൃഷ്‌ണൻ. മക്കൾ: ബാലചന്ദ്രൻ (റിട്ട.ഖാദിബോർഡ്), ലളിത,
അത്തോളി സ്വദേശിയുടെ 14 ഗ്രാം വരുന്ന ഒരു സ്വർണ കൈചെയിൻ അത്തോളിയിൽനിന്ന് കൊയിലാണ്ടി വരെയുള്ള ബൈക്ക് യാത്രയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. കിട്ടുന്നവർ ഈ
കൊയിലാണ്ടി പെരുവട്ടൂര് ചെറിയ ചാലോറ രക്തേശ്വരി ക്ഷേത്രം തിറ ഉത്സവം ജനുവരി 16 മുതല് 20 വരെ ആഘോഷിക്കും. 16ന് രാത്രി
കോഴിക്കോട് മാനഞ്ചിറ മൈതാനിയിൽ നടക്കുന്ന കല്യാൺ കേന്ദ്ര സൗത്ത് ഇന്ത്യ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ലിറ്റിൽ ഫ്ലവർ എച്ച്എസ്എസ് കൊരട്ടിയും (ആൺകുട്ടികൾ) പ്രൊവിഡൻസ്







