കളര്‍കോട് വാഹനാപകടത്തില്‍ ഇടിച്ച കാറിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍ സി) റദ്ദാക്കും

കളര്‍കോട് വാഹനാപകടത്തില്‍ ഇടിച്ച കാറിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍ സി) റദ്ദാക്കും. ആര്‍ സി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആര്‍ രമണന്‍ ആലപ്പുഴ ആര്‍ടിഒ ദിലുവിന് കത്ത് നല്‍കിയിരുന്നു. കാര്‍ വാടകയ്ക്ക് കൊടുക്കാന്‍ അനുമതിയില്ലെന്നത് ഉള്‍പ്പെടെ നിരവധി നിയമലംഘനങ്ങള്‍ നടത്തിയെന്ന് തെളിഞ്ഞതിനാലാണ് ആര്‍ സി റദ്ദാക്കാന്‍ കത്ത് നല്‍കിയത്. ഈ കത്തിന്റെ അടിസ്ഥാനങ്ങളില്‍ ചട്ടങ്ങള്‍ അനുസരിച്ച് നടപടി സ്വീകരിക്കും. വാഹനം വിദ്യാര്‍ത്ഥികള്‍ വാടകയ്ക്ക് എടുത്തതാണെന്നും വാഹന ഉടമയ്ക്ക് വിദ്യാര്‍ത്ഥികളുമായി മുന്‍ പരിചയം ഇല്ലെന്നും മോട്ടോര്‍ വാഹനവകുപ്പിൻ്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിരുന്നു. ആലപ്പുഴ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്.

അപകടത്തില്‍പ്പെട്ട കാറിന്റെ ഉടമായായിരുന്ന ഷാമില്‍ഖാന്‍ വിദ്യാര്‍ഥികളുമായുള്ള സൗഹ്യദത്തിന്റെ പുറത്ത് വാഹനം കൊടുത്തു എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് വന്നതോടെ ഇത് കള്ളമാണ് എന്ന് തെളിഞ്ഞിരുന്നു.

Leave a Reply

Your email address will not be published.

Previous Story

തമിഴ്‌നാട്ടില്‍ മുല്ലപ്പൂവ് വില കിലോയ്ക്ക് 4500 രൂപയായി ഉയര്‍ന്നു

Next Story

കൊയിലാണ്ടി നഗരസഭയുടെയും വ്യവസായ-വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകർക്കായി ശില്പശാല നടത്തുന്നു

Latest from Main News

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ രാവിലെ 8

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയോഗിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയോഗിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.  ഇന്നലെ ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ

കെപിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകി; ഉത്തര മേഖലയുടെ ചുമതല ഷാഫി പറമ്പിലിന്

കെപിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകി, സംഘടനാ ചുമതല നെയ്യാറ്റിൻകര സനലിന്, ഉത്തര മേഖലയുടെ ചുമതല ഷാഫി പറമ്പിലിന്. വർക്കിംഗ് പ്രസിഡണ്ടുമാർക്ക്

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും. അത്യാഹിത സേവനങ്ങൾ