കീഴരിയൂർ സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മയുടെ പതിനൊന്നാം വാർഷികം ‘സർഗ്ഗസന്ധ്യ 2024, ഡിസംബർ 25 വൈകീട്ട് 5.30 ന് ബോംബു കേസ് സ്മാരക മന്ദിരത്തിൽ പ്രശസ്ത സിനിമാ നാടക പ്രവർത്തകൻ ശിവദാസ് പൊയിൽ കാവ് ഉദ്ഘാടനം ചെയ്യും. ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ വ്യക്തി ഗത ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി യവർ, റവന്യൂ ജില്ലാ , സംസ്ഥാനതല കലാകായിക മേളകളിൽ തിളക്കമാർന്ന വിജയം നേടിയവർ, സംസ്കൃതി നടത്തിയ ‘ ഇഷ്ട പുസ്തകം എന്റെ വായനയിൽ ‘ എന്ന പുസ്തകാസ്വാദന അഭിമുഖ മത്സരത്തിലെ വിജയികൾ, ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി പഞ്ചായത്തുതലത്തിൽ സംസ്കൃതി നടത്തിയ ചിത്രരചനാ മത്സര വിജയികൾ (മത്സര ഫലം പ്രസിദ്ധീകരിച്ചിട്ടില്ല ) എന്നിവരെ അനുമോദിക്കുന്ന പ്രതിഭാ സംഗമം സർഗ്ഗസന്ധ്യയുടെ ഭാഗമായി നടക്കും. സംഘനൃത്തം, ഗാനം എന്നിവയും , ‘ തൂക്കുമരങ്ങൾ ഞങ്ങൾക്ക് ‘ എന്ന എം.സുകുമാരന്റെ പ്രശസ്ത രചനയെ അവലംബിച്ച് അനിൽകുമാർ ചുക്കോത്ത് രചനയും മുഹമ്മദ് എരവട്ടൂർ സംവിധാനവും നിർവ്വഹിച്ച ‘ഇത:പരം നാടകവും അരങ്ങേറും.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 24 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.
പൊയിൽക്കാവ്: പറമ്പിൽ വസന്ത (73) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ മക്കൾ: സുരേഷ് ബാബു, സുജാത , പരേതയായ സുഗത മരുമക്കൾ:
ചെങ്ങോട്ടുകാവ് വാവിലേരിതാഴെ കുനി മറിയം (70)(മുത്താച്ചികണ്ടി) അന്തരിച്ചു. ഭർത്താവ് : പരേതനായ മമ്മത്. മക്കൾ : നസീമ, തെസ്ലി, സൈഫുനിസ, ഷാനവാസ്.
കേന്ദ്ര സർക്കാർ കുത്തനെ വർദ്ധിപ്പിച്ച ഫിറ്റ്നസ്സ് ഫീ സംസ്ഥാനത്ത് കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകിയിരുന്നു ആ ഉറപ്പ് പാലിക്കണം, വർദ്ധിപ്പിച്ച
കൊയിലാണ്ടി അഗ്നിരക്ഷാ നിലയം സിവിൽ ഡിഫെൻസ് അംഗമായ നബീൽ കെ.വിയുടെ അവസോരചിതമായ ഇടപെടലിനെ തുടർന്ന് ഒരു ജീവൻ രക്ഷിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച







