കെ. ബാലകൃഷ്ണനെ അനുസ്മരിച്ചു

വർഗീയ രാഷ്ട്രീയ ശക്തികളെ ചെറുത്തു തോൽപ്പിക്കുന്നതിലും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ ഒരുമിപ്പിച്ച് ശക്തമായ ഐക്യമുന്നണി രൂപവൽകരിക്കുന്നതിലും കോൺഗ്രസ് പരാജയമാണെന്ന് എൻ.സി.പി സംസ്ഥാന സെക്രട്ടറി ഒ. രാജൻ പറഞ്ഞു. എൻ.സി.പി ജില്ലാ കമ്മിറ്റി അംഗം, ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന കെ ബാലകൃഷ്ണൻ്റെ ഏഴാം ചരമ വാർഷിക ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.സി.പി ജില്ലാ സെക്രട്ടറി കെ.ടി.എം കോയ അനുസ്മരണ ഭാഷണം നടത്തി.ബ്ലോക്ക് പ്രസിഡൻ്റ് സി .രമേശൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ ,ഇ. എസ് രാജൻ ,കെ. കെ ശ്രീഷു, ചേനോത്ത് ഭാസ്കരൻ, അവിണേരി ശങ്കരൻ, പത്താലത്ത് ബാലൻ, സുനിതാ ബാബു , കുറ്റിയിൽ ശ്രീധരൻ, എം. എ ഗംഗാധരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.