സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന് ഐക്യരാഷ്ട്ര സഭ നടപ്പിലാക്കുന്ന ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ ഏക്കാട്ടൂർ മാതൃകാ അങ്കണവാടിയിൽ സംഘടിപ്പിച്ചു. സാംസ്കാരിക പ്രവർത്തകൻ മോഹൻദാസ് ഏക്കാട്ടൂർ ഉദ്ഘാടനം ചെയ്തു. സമൂഹം എത്ര പുരോഗമിച്ചിട്ടും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കുകയാണ്. ഇതിനെ ചെറുത്തു തോൽപ്പിക്കണം. ആൺകുട്ടികളെ പോലെ പെൺകുട്ടികൾക്കും തുല്യ നീതിയും അവസരങ്ങളും നൽകി അത്മാഭിമാനം ഉള്ളവരായി വളർത്തുകയെന്നത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്. ശോഭയുള്ളതും ശുഭാപ്തിവിശ്വാസമുള്ളതുമായ നിറമെന്ന നിലയിൽ, ഓറഞ്ച് സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അക്രമങ്ങളിൽ നിന്ന് മുക്തമായ ഭാവിയെ പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അങ്കണവാടി വർക്കർ കെ എം സൗമിനി അധ്യക്ഷത വഹിച്ചു. സാജിദ് അഹമ്മദ്, അനുപമ ഡി എസ്, സുനിത കെ പി, ചന്ദ്രിക വി കെ, ശാന്ത വി പി, സഫ്നിയ കെ കെ, ഷക്കീന ഇ കെ എന്നിവർ പങ്കെടുത്തു.
കേരള സർക്കാർ വനിത ശിശുവികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിലാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായ നവംബർ 25 മുതൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഡിസംബർ 10 വരെ 16 ദിവസം നീണ്ടു നിൽക്കുന്ന ഓറഞ്ച് ദ വേൾസ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍, ഗാര്‍ഹീകപീഡനം, പൊതു ഇടങ്ങളിലെ പീഡനം, ലിംഗ വിവേചനം, സ്ത്രീധനപീഡനം, ശൈശവവിവാഹം, ദുരാചാരങ്ങള്‍ തുടങ്ങിയവ സമൂഹത്തില്‍ നിന്നും ഇല്ലാതാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
Latest from Local News
കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവി ക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നിറത്തിന് പണം കൊടുക്കൽ ചടങ്ങ് ക്ഷേത്രം ഊരാളാൻ എം.ഇ ശ്രീജിത്ത്
താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് കോടഞ്ചേരി പൊലീസിന്റെ
എം.ഡിറ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഔപചാരിക
പയ്യടി സുകുമാരൻ (72) മലപ്പുറം വാണിയമ്പലത്ത് അന്തരിച്ചു. ദീർഘകാലം കൊയിലാണ്ടി റെയിൽവേ ജീവനക്കാരനായിരുന്നു. ഭാര്യ ചന്ദ്രിക. മക്കൾ ശ്രീനിവാസൻ, ശ്രീജിത്ത്, ശ്രീദേവി,
2026 ജനുവരി 6 ന് പഞ്ചാബ് ലുതിയാനയിൽ വെച്ച് നടക്കുന്ന ജൂഡോ സ്കൂൾ നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്ന ഷഹബാസ് അമാൻ നജീബിനെ







