മേപ്പയൂർ : വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ കോലവും കത്തിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. കെ അനുരാഗ് അധ്യക്ഷത വഹിച്ചു. നിധിൻ ആർ. എസ്, സുഹനാദ് സി. പി, റിഞ്ചുരാജ് എടവന, അശ്വിൻ വട്ടക്കണ്ടി,അർഷിന അസീസ്, ഹേമന്ത് ജെ. എസ്, അതുൽ രാജീവ്, സൂര്യ ശങ്കർ എന്നിവർ നേതൃത്വം നൽകി.
